Thursday, September 3, 2009

20 യൂണിറ്റ് എന്നാ‍ൽ?(പി എസ് സി നിയമനങ്ങളിൽ സംവരണ സമുദായക്കാരുടെ മെറ്റിറ്റ് അട്ടിമറിയുന്നതെങ്ങനെ?) 1

പി എസ് സി നിയമനത്തിലെ 20 യൂണിറ്റ് സമ്പ്രദായം എന്നാല്‍ എന്തെന്ന് പല സുഹൃത്തുക്കളും അന്വേഷിക്കയുണ്ടായി. ഉദ്യോഗാര്‍ഥികളില്‍ മിക്കവര്‍ക്കും സംവരണം, റൊട്ടേഷന്‍,നിയമന രീതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒന്നും തന്നെ അറിയില്ല എന്നതാണു സത്യം; വിശേഷിച്ച് പിന്നാക്ക വിഭാഗത്തില്‍‌പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക്. അപേക്ഷ അയയ്ക്കുന്നു, ടെസ്റ്റിനു വരുമ്പോള്‍ യാതൊരു തയ്യാറെടുപ്പും കൂടാതെ ടെസ്റ്റ് എഴുതുന്നു, ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നു, റാങ്ൿലിസ്റ്റില്‍ വന്നാല്‍ നിയമനം കിട്ടാനായി കാത്തിരിക്കുന്നു,കിട്ടിയാല്‍ മെറിറ്റിലാണോ സംവരണത്തിലാണോ എന്നൊന്നും നോക്കാതെ നിയമനം സ്വീകരിക്കുന്നു എന്നതാണു ഭൂരിപക്ഷത്തിന്റെയും രീതി.അവര്‍ക്ക് നിയമനത്തിന്റെ യൂണിറ്റിനെക്കുറിച്ചോ മെറിറ്റ്-സംവരണ നിയമനത്തെക്കുറിച്ചോ അറിയാനുള്ള താത്പര്യവും കുറവായിരിക്കും. എന്നിരുന്നാലും താത്പര്യമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കും   പി എസ് സി നിയമന സമ്പ്രദായത്തെക്കുറിച്ച് സാമാന്യ ധാരണയുള്ളവര്‍ക്കും പ്രയോജനപ്രദമാകും വിധം കഴിയുന്നത്ര ലളിതമായി പി എസ് സി നിയമനങ്ങളില്‍ സംവരണം പാലിക്കുന്നതെങ്ങനെ, സംവരണ -മെറിറ്റ് സീറ്റുകളില്‍ തിരഞ്ഞെടുപ്പു നടത്തുന്നതെങ്ങനെ, സംവരണ സമുദായങ്ങള്‍ക്ക് മെറിറ്റ് സീറ്റുകള്‍  നഷ്ടമാകുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുകയാണ് ഈ തുടരന്‍ പോസ്റ്റിന്റെ ലക്ഷ്യം. സംശയമുള്ളവര്‍, അക്കാര്യം കമന്റിലൂടെ അറിയിക്കാനപേക്ഷ.

കേരളത്തില്‍ സംവരണാവകാശമുള്ള എസ്-എസ്‌റ്റി-ഓബീസീ വിഭാഗങ്ങളുടെ ലിസ്റ്റ്  ഓരോ പി എസ് സി വിജ്ഞാപനത്തോടൊപ്പം ഗസറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ട്. പി എസ് സി മുഖേനയുള്ള നിയമനങ്ങളില്‍ ഈ സമുദായങ്ങളെ പത്തു ഗ്രൂപ്പുകളായി തിരിച്ചാണ് അവയ്ക്കോരോന്നിനും നിശ്ചിത സംവരണ ശതമാനം അനുവദിച്ചിട്ടുള്ളത്. ലാസ്റ്റ് ഗ്രേഡ് തസ്തികകള്‍ക്കും ലാസ്റ്റ്ഗ്രേഡിതര തസ്തികകള്‍ക്കും വ്യത്യസ്ത ശതമാനമാണു സംവരണം.താഴെ പറയുമ്പ്രകാരമാണത്:
ഗ്രൂപ്പ് സമുദായം കോഡ് സംവരണ ശതമാനം
ലാസ്റ്റ്
ഗ്രേഡ് ഇതരം
ഈഴവ/തീയ ഈഴവര്‍,തീയര്‍,ബില്ലവര്‍ E 11           14
മുസ്ലിം/മാപ്പിള മുസ്ലിങ്ങളും മാപ്പിളമാരും M 10           12
ലത്തീന്‍ കത്തോലിക്കര്‍ ലത്തീന്‍ ക്രിസ്ത്യാനികള്‍ LC 04 04
ധീവര അരയന്‍,വാലന്‍,മുക്കുവന്‍,അരയവാത്തിD 02 01
വിശ്വകര്‍മ ആശാരി,മൂശാരി,കൊല്ലന്‍,തട്ടാന്‍...V 02 03
എസ് ഐ യു സി നാടാര്‍/
ആങ്ഗ്ലോ ഇന്‍ഡ്യക്കാര്‍           SIUC N/AI 01 01
മറ്റു ക്രിസ്ത്യാനികള്‍  ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം
ചെയ്ത പട്ടികജാതിക്കാര്‍ OX 02 01
ഓ ബീ സീ             ഈഴവാത്തി,എഴുത്തച്ഛന്‍,കുഡുംബി,ശാലിയ
കണിയാന്‍,വിളക്കിത്തല നായര്‍,വെളുത്തേടത്ത്
നായര്‍ മുതല്‍‌പേര്‍(മുകളില്‍ പറഞ്ഞവരൊഴികെ
യുള്ളവര്‍) OBC 08 04
മൊത്തം ഓബീസീ സംവരണം BC 40 40
എസ് സി പട്ടികജാതിക്കാര്‍ SC 08 08
എസ് റ്റി പട്ടികവര്‍ഗക്കാര്‍ ST 02 02
മൊത്തം എസ് സി എസ് റ്റി സംവരണം SC-ST 10 10
മൊത്തം സംവരണം 50 50
പി എസ് സി വഴിയുള്ള നിയമനങ്ങളില്‍) 50% സീറ്റുകളാണ് മൊത്തം സംവരണം ചെയ്തിരിക്കുന്നത്; 40% ഓ ബീ സീക്കാര്‍ക്കും 10% എസ് സി-എസ് റ്റി വിഭാഗങ്ങള്‍ക്കും. 50% സീറ്റുകള്‍ മെറിറ്റ് സീറ്റുകളാണ്. ഈ സീറ്റുകളില്‍ തിരഞ്ഞെടുപ്പു നടത്തുന്നത് യോഗ്യത മാത്രം കണക്കിലെടുത്താണ്. ഇവയെ - ഈ സീറ്റുകളെ- തുറന്ന മത്സര(Open Competition[OC] )ത്തിനുള്ള സീറ്റുകളെന്നാണു പറയുന്നത്. സമുദായ വ്യത്യാസം കൂടാതെ(മുന്നാക്ക-പിന്നാക്ക വ്യത്യാസം കൂടാതെ) പ്രസ്തുത സീറ്റുകളില്‍ മത്സരിച്ച് യോഗ്യത നേടി നിയമനം സമ്പാദിക്കാന്‍ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും
അര്‍ഹതയുണ്ട്.പട്ടികജാതി-പട്ടികവര്‍ഗ-മറ്റു പിന്നാക്ക വര്‍ഗ(ഓ ബീ സീ)  ഉദ്യോഗാര്‍ഥികള്‍ക്കും,അതായത് സംവരണാവകാശമുള്ള സമുദായങ്ങള്‍ക്ക്, മെറിറ്റ് നിയമനത്തിന് അര്‍ഹതയുണ്ടെന്നും അങ്ങനെ അവര്‍ക്ക് മെറിറ്റില്‍ നിയമനം കിട്ടിയെന്നു കരുതി(തുറന്ന മത്സരത്തില്‍ സീറ്റുകള്‍ ലഭിച്ചുവെന്നു കരുതി) അവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളെ അതു ബാധിക്കരുതെന്നും[അതായത്, ആ സീറ്റില്‍ കുറവുവരുത്തതെന്ന്] ചട്ടം അനുശാസിക്കുന്നു:"The claims of members of Scheduled Castes and Scheduled Tribes and Other Backward Classes shall also be considered for the appointments which shall be filled on the basis of merit, and where a candidate belonging to a SC,ST or OBC is selected on the basis of merit, the number of posts reserved for SC,ST or OBC as the case may be, shall not in any way be affected."
1958ലെ കേരളാ സ്റ്റേറ്റ് & സബോഡിനേറ്റ് സര്‍വീസ് റൂള്‍സ് (കെ എസ് & എസ് എസ് ആര്‍) എന്ന ചട്ടത്തിന്റെ രണ്ടാം ഭാഗം (ജനറല്‍ റൂള്‍സ്) 14 മുതല്‍ 17 വരെയുള്ള നിയമങ്ങളാണ് സര്‍ക്കാര്‍‌-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സംവരണം പാലിക്കേണ്ടതെങ്ങനെയെന്നു നിര്‍ദേശിക്കുന്നത്. അതിലെ 14 (എ) നിയമം നിയമനത്തിന്റെ യൂണിറ്റ് 20 ആയിരിക്കണമെന്നു നിര്‍ദേശിക്കുന്നു:"The unit of appointment for the purpose of this rule shall be 20, of which 2 shall be reserved for SC and ST and 8 shall be reserved for the OBC and remaining 10 shall be filled on the basis of merit."  നിയമനത്തിന്റെ യൂണിറ്റ് 20 ആയിരിക്കണം; അതില്‍ രണ്ടെണ്ണം പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്കും എട്ടെണ്ണം മറ്റു പിന്നാക്ക വര്‍ഗങ്ങള്‍ക്കും ബാക്കി പത്തെണ്ണം മെറിറ്റടിസ്ഥാനത്തിലും നികത്തണമെന്നും അര്‍ഥം.  എസ് സി-എസ് റ്റി-ഓ ബീ സീക്കാരുടെ മെറിറ്റ് അവകാശത്തെക്കുറിച്ചു പ്രതിപാദിക്കുന്നത് 14(ബി)യിലാണ്. അതാണ് ആദ്യം ഉദ്ധരിച്ചത്. എന്നാല്‍ പി എസ് സി നിയമനത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി നടന്നുകൊണ്ടിരിക്കുന്നത്, 14(എ) നടപ്പാക്കുമ്പോള്‍ 14(ബി) ലംഘിക്കപ്പെടുന്നതാണ്.അതായത്,സംവരണ സമുദായങ്ങള്‍ക്കും മെറിറ്റ് സീറ്റിനര്‍ഹതയുണ്ടെന്ന നിയമം പാലിക്കപ്പെടുന്നില്ല എന്നര്‍ഥം.അഥവാ ഏട്ടിലെ പശു പുല്ലു തിന്നില്ല.
ഇതെങ്ങനെ സംഭവിക്കുന്നു എന്നു മനസ്സിലാകണമെങ്കില്‍, പി എസ് സി നിയമനം, സംവരണം, റൊട്ടേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രാഥമികമായ ധാരണയെങ്കിലും വേണം.
അതേക്കുറിച്ച് അടുത്തലക്കത്തില്‍.
കേരളത്തില്‍ സംവരണാവകാശമുള്ള എസ്-എസ്‌റ്റി-ഓബീസീ വിഭാഗങ്ങളുടെ ലിസ്റ്റ്  ഓരോ പി എസ് സി വിജ്ഞാപനത്തോടൊപ്പം ഗസറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ട്.
പി എസ് സി മുഖേനയുള്ള നിയമനങ്ങളില്‍ ഈ സമുദായങ്ങളെ പത്തു ഗ്രൂപ്പുകളായി തിരിച്ചാണ് അവയ്ക്കോരോന്നിനും നിശ്ചിത സംവരണ ശതമാനം അനുവദിച്ചിട്ടുള്ളത്. ലാസ്റ്റ് ഗ്രേഡ് തസ്തികകള്‍ക്കും ലാസ്റ്റ്ഗ്രേഡിതര തസ്തികകള്‍ക്കും വ്യത്യസ്ത ശതമാനമാണു സംവരണം.താഴെ പറയുമ്പ്രകാരമാണത്:
ഈഴവ/തീയ (ഈഴവര്‍,തീയര്‍,ബില്ലവര്‍ ): E ലാസ്റ്റ് ഗ്രേഡില്‍:11 ഇതര തസ്തികകളില്‍:14
മുസ്ലിം/മാപ്പിള (മുസ്ലിങ്ങളും മാപ്പിളമാരും): M 10      /     12
ലത്തീന്‍ കത്തോലിക്കര്‍ (ലത്തീന്‍ ക്രിസ്ത്യാനികള്‍):  LC 04 / 04
ധീവര (അരയന്‍,വാലന്‍,മുക്കുവന്‍,അരയവാത്തി):D 02 / 01
വിശ്വകര്‍മ (ആശാരി,മൂശാരി,കൊല്ലന്‍,തട്ടാന്‍...):V 02 / 03
എസ് ഐ യു സി നാടാര്‍/
ആങ്ഗ്ലോ ഇന്‍ഡ്യക്കാര്‍:           SIUC N/AI 01 /01
മറ്റു ക്രിസ്ത്യാനികള്‍  (ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം
ചെയ്ത പട്ടികജാതിക്കാര്‍): OX 02 /01
ഓ ബീ സീ  (ഈഴവാത്തി,എഴുത്തച്ഛന്‍,കുഡുംബി,ശാലിയ
കണിയാന്‍,വിളക്കിത്തല നായര്‍,വെളുത്തേടത്ത്
നായര്‍ മുതല്‍‌പേര്‍-അറുപതില്‍‌പ്പരം സമുദായങ്ങള്‍)[മുകളില്‍ പറഞ്ഞവരൊഴികെ
യുള്ളവര്‍]: OBC 08 04
മൊത്തം ഓബീസീ സംവരണം: [BC] 40 / 40
എസ് സി (പട്ടികജാതിക്കാര്‍-എഴുപതോളം സമുദായങ്ങള്‍): SC 08 / 08
എസ് റ്റി (പട്ടികവര്‍ഗക്കാര്‍-മുപ്പത്തഞ്ചു സമുദായങ്ങള്‍): ST 02 / 02
മൊത്തം എസ് സി എസ് റ്റി സംവരണം: SC-ST 10 / 10
മൊത്തം സംവരണം : 50 /50
പി എസ് സി വഴിയുള്ള നിയമനങ്ങളില്‍ 50% സീറ്റുകളാണ് മൊത്തം സംവരണം ചെയ്തിരിക്കുന്നത്; 40% ഓ ബീ സീക്കാര്‍ക്കും 10% എസ് സി-എസ് റ്റി വിഭാഗങ്ങള്‍ക്കും. 50% സീറ്റുകള്‍ മെറിറ്റ് സീറ്റുകളാണ്. ഈ സീറ്റുകളില്‍ തിരഞ്ഞെടുപ്പു നടത്തുന്നത് യോഗ്യത മാത്രം കണക്കിലെടുത്താണ്. ഇവയെ - ഈ സീറ്റുകളെ- തുറന്ന മത്സര(Open Competition[OC] )ത്തിനുള്ള സീറ്റുകളെന്നാണു പറയുന്നത്. സമുദായ വ്യത്യാസം കൂടാതെ(മുന്നാക്ക-പിന്നാക്ക വ്യത്യാസം കൂടാതെ) പ്രസ്തുത സീറ്റുകളില്‍ മത്സരിച്ച് യോഗ്യത നേടി നിയമനം സമ്പാദിക്കാന്‍ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും
അര്‍ഹതയുണ്ട്.പട്ടികജാതി-പട്ടികവര്‍ഗ-മറ്റു പിന്നാക്ക വര്‍ഗ(ഓ ബീ സീ)  ഉദ്യോഗാര്‍ഥികള്‍ക്കും,അതായത് സംവരണാവകാശമുള്ള സമുദായങ്ങള്‍ക്ക്, മെറിറ്റ് നിയമനത്തിന് അര്‍ഹതയുണ്ടെന്നും അങ്ങനെ അവര്‍ക്ക് മെറിറ്റില്‍ നിയമനം കിട്ടിയെന്നു കരുതി(തുറന്ന മത്സരത്തില്‍ സീറ്റുകള്‍ ലഭിച്ചുവെന്നു കരുതി) അവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളെ അതു ബാധിക്കരുതെന്നും[അതായത്, ആ സീറ്റില്‍ കുറവുവരുത്തതെന്ന്] ചട്ടം അനുശാസിക്കുന്നു:"The claims of members of Scheduled Castes and Scheduled Tribes and Other Backward Classes shall also be considered for the appointments which shall be filled on the basis of merit, and where a candidate belonging to a SC,ST or OBC is selected on the basis of merit, the number of posts reserved for SC,ST or OBC as the case may be, shall not in any way be affected."
1958ലെ കേരളാ സ്റ്റേറ്റ് & സബോഡിനേറ്റ് സര്‍വീസ് റൂള്‍സ് (കെ എസ് & എസ് എസ് ആര്‍) എന്ന ചട്ടത്തിന്റെ രണ്ടാം ഭാഗം (ജനറല്‍ റൂള്‍സ്) 14 മുതല്‍ 17 വരെയുള്ള നിയമങ്ങളാണ് സര്‍ക്കാര്‍‌-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സംവരണം പാലിക്കേണ്ടതെങ്ങനെയെന്നു നിര്‍ദേശിക്കുന്നത്. അതിലെ 14 (എ) നിയമം നിയമനത്തിന്റെ യൂണിറ്റ് 20 ആയിരിക്കണമെന്നു നിര്‍ദേശിക്കുന്നു:"The unit of appointment for the purpose of this rule shall be 20, of which 2 shall be reserved for SC and ST and 8 shall be reserved for the OBC and remaining 10 shall be filled on the basis of merit."  നിയമനത്തിന്റെ യൂണിറ്റ് 20 ആയിരിക്കണം; അതില്‍ രണ്ടെണ്ണം പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്കും എട്ടെണ്ണം മറ്റു പിന്നാക്ക വര്‍ഗങ്ങള്‍ക്കും ബാക്കി പത്തെണ്ണം മെറിറ്റടിസ്ഥാനത്തിലും നികത്തണമെന്നും അര്‍ഥം.  എസ് സി-എസ് റ്റി-ഓ ബീ സീക്കാരുടെ മെറിറ്റ് അവകാശത്തെക്കുറിച്ചു പ്രതിപാദിക്കുന്നത് 14(ബി)യിലാണ്. അതാണ് ആദ്യം ഉദ്ധരിച്ചത്. എന്നാല്‍ പി എസ് സി നിയമനത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി നടന്നുകൊണ്ടിരിക്കുന്നത്, 14(എ) നടപ്പാക്കുമ്പോള്‍ 14(ബി) ലംഘിക്കപ്പെടുന്നതാണ്.അതായത്,സംവരണ സമുദായങ്ങള്‍ക്കും മെറിറ്റ് സീറ്റിനര്‍ഹതയുണ്ടെന്ന നിയമം പാലിക്കപ്പെടുന്നില്ല എന്നര്‍ഥം.അഥവാ ഏട്ടിലെ പശു പുല്ലു തിന്നില്ല.
ഇതെങ്ങനെ സംഭവിക്കുന്നു എന്നു മനസ്സിലാകണമെങ്കില്‍, പി എസ് സി നിയമനം, സംവരണം, റൊട്ടേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രാഥമിക ധാരണയെങ്കിലും വേണം.
അതേക്കുറിച്ച് അടുത്തലക്കത്തില്‍.

7 comments:

 1. സുദേഷ് എം ആർSeptember 3, 2009 at 4:22 PM

  പി എസ് സി നിയമനങ്ങളിൽ സംവരണം പാലിക്കുന്നതെങ്ങനെ, സംവരണ -മെറിറ്റ് സീറ്റുകളിൽ തിരഞ്ഞെടുപ്പു നടത്തുന്നതെങ്ങനെ, സംവരണ സമുദായങ്ങൾക്ക് മെറിറ്റ് സീറ്റുകൾ നഷ്ടമാകുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ വിവരിക്കുകയാണ് ഈ തുടരൻ പോസ്റ്റിന്റെ ലക്ഷ്യം.

  ReplyDelete
 2. Very good.It should sent to all PSC rank holders and applicants of all Avarnas...
  I understand that only 38% reservation is only for OBCs 2% taken and given to physically handicapped.In Ezhavas class iv reservation is only 11% and no body raised any objection..

  ReplyDelete
 3. I understand that only 38% reservation only for OBCs and Ezhavas class iv reservation is only11% and nobody protested.
  This should be printed and distributed among all affected candidates and PSC applicants[All Avarnas]

  ReplyDelete
 4. From the above article it is obvious that the reservation is sabotaged by violating the rule 14B. But could you explain how this sabotage implemented?

  ReplyDelete
 5. സുദേഷ് എം ആർSeptember 4, 2009 at 6:08 AM

  Definitely it will be explained. Pl wait Sangeeth.Thanx 4 ur comment.

  ReplyDelete
 6. സുദേശ്

  താങ്കളുടെ രണ്ടു പോസ്റ്റുകള്‍ ഞാന്‍ വായിച്ചു. ഈ പോസ്റ്റുകളില്‍ താങ്കള്‍ അതീവ ശ്രദ്ദേയമായ ചില കാര്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. 1. എന്‍. എസ്. എസിന്റെ ഇടപെടല്‍ 2. സംവരണക്കാരുടെ തണുപ്പന്‍ നയം.
  3. കോടതിയില്‍ കേസു വാദിച്ചവതരിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ.

  ഈ തണുപ്പന്‍ നയത്തിന്റെ കാരണങ്ങളേക്കുറിച്ച് ആധികാരികമായി പഠിക്കേണ്ടതുണ്ട്.

  ഈ വിഷയത്തെക്കുറിച്ച് താങ്കള്‍ പറഞ്ഞതു പോലെ പ്രിന്റു മീഡിയയില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാനില്ല. ഈ വിവരങ്ങള്‍ അറിയുന്നതിനു വേണ്ടി വളരെ നാളുകള്‍ ഞാനന്വേഷിച്ചിട്ടുണ്ട്. കിട്ടിയിട്ടില്ല. താങ്കളുടെ ശ്രമം വിഫലമാകരുത്.

  കൂടുതലായി പിന്നീടെഴുതാം.

  ReplyDelete
 7. സുദേഷ് എം ആർSeptember 24, 2009 at 6:06 AM

  ഈ വിഷയത്തിൽ മാധ്യമം ദിനപത്രവും ആഴ്ച്ചപ്പതിപ്പുമാണു കൂടുതലും എന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത്. കേരളകൌമുദി പോലും ഇടം തരില്ല. പിന്നെ മാതൃഭൂമി,മനോരമ ഇവയുടെ കാര്യം പറയാനുണ്ടോ?

  ReplyDelete