Saturday, August 15, 2009

ഓണം ആരുടെ ദേശീയോത്സവം?

ഓണം കേരളത്തിന്റെ ദേശീയോത്സവം!
ഓണം കേരളത്തിന്റെ ദേശീയോത്സവമെന്നാണല്ലോ പ്രചാരണം!
കേരളീയര്‍ എന്നാല്‍ സവര്‍ണര്‍ എന്നാണോ അര്‍ഥം?

മലയാളി എന്നാല്‍ നായരാണ് പണ്ടുമുതലേ. ‘മലയാളി മെമോറിയല്‍’ നായന്മാരു ടെ കൊട്ടാരക്കൊടുങ്കാറ്റായിരുന്നുവല്ലോ! മലയാളത്തിലെ സിനിമ,സീരിയല്‍  തുടങ്ങിയവ കാണുന്ന കേരളി യരല്ലാത്ത സകലരും മലയാളികള്‍ എന്നാല്‍ നായന്മാര്‍ മാത്രമാണെന്നേ കരുതൂ.തമിഴ്നാട്ടിലും മറ്റും ജോലിയ്ക്കായി പോയി സെറ്റില്‍ ചെയ്ത ഈഴവരുള്‍പ്പെടെയുള്ള പല പിന്നാക്ക ജാതിക്കാരും നായന്മാരാണവിടെ. ‘കുംഭകോണം നായര്‍’ എന്ന് അത്തരക്കാരെ കളിയാക്കി വിളിക്കാറുണ്ട്.ആ നിലയ്ക്ക്, നായന്മാരുടെ വേഷം, ഭക്ഷണം, കലാ-സാഹിത്യങ്ങള്‍,സംസാര രീതി, രൂപം, ആചാരങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങിയവ മലയാളികളുടെ ദേശീയ വേഷവും കലയും സാഹിത്യവും സംസാരശൈലിയും രൂപവും ആചാരവുംആഘോഷവും മറ്റുമായി കൊണ്ടാടപ്പെടുന്നതില്‍ അദ്ഭുതപ്പെടാനില്ല.ഓണവും വ്യത്യസ്തമല്ല.ഓണം കേരളത്തിന്റെ ദേശീയോത്സവ മാണെന്ന പ്രചാരണത്തിന് അധിക നാളത്തെ പഴക്കമില്ല.

ഓണം കേരളത്തിന്റെ ദേശിയോത്സവമാണെങ്കില്‍, എന്തുകൊണ്ടാണ് ക്രൈസ്തവരും മുസ്ലിങ്ങ ളും ഓണം ആഘോഷിക്കാത്തത്?കേരളീയരില്‍ ക്രിസ്ത്യാനികളും മുസ്ലിങ്ങളും പെടുന്നില്ലേ?(പ്രചാരണ കോലാഹലത്തിന്റെ ഫലമായി അവരും ഇപ്പോള്‍ ഓണം ആഘോഷിക്കാറുണ്ടെങ്കിലും അതൊരു‘ഹിന്ദു’ ആഘോഷമാണെന്ന തിരിച്ചറിവ് ഹൈന്ദവേതരര്‍ക്കുണ്ട്.)

ഹിന്ദുക്കള്‍ എന്നു വിളിക്കപ്പെടുന്ന അവര്‍ണര്‍ വളരെ സമീപകാലത്തു മാത്രമാണ് ഓണം ആഘോഷിക്കാന്‍ തുടങ്ങിയത്. ഈ എം എസ് ഒരിക്കല്‍ ദൂരദര്‍ശനിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.(തന്റെ ചെറുപ്പകാലത്ത് ഓണം സവര്‍ണ ഹിന്ദുക്കള്‍ മാത്രം ആഘോഷിച്ചിരുന്ന ‘ഉത്സവ’മായിരുന്നു എന്നാണദ്ദേഹം വെളിപ്പെടുത്തി യത്.)പി കെ ഗോപാലകൃഷ്ണന്റെ ‘കേരളത്തിന്റെ സാംസ്കാരിക ചരിത്രം’ എന്ന ഗ്രന്ഥത്തില്‍(കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് 1994 ഡിസംബര്‍ പതിപ്പില്‍)ഇക്കാര്യം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:“സംഘകാലത്തുതന്നെ തമിഴകത്ത് ഓണം ആഘോഷിച്ചിരുന്നതായി മധുരകാഞ്ചിയില്‍ പറയുന്നു.ഏഴു ദിവസത്തേക്കായിരുന്നു അവിടെ ഓണാഘോഷം.മഹാബലിയെ ജയിച്ച വാമനമൂര്‍ത്തിയുടെ സ്മരണയുമായി ബന്ധപ്പെടുത്തിക്കൊണ്ടായിരു ന്നു അന്നും ഓണം ആഘോഷിച്ചിരുന്നത്.ഈ ഓണാഘോഷം തന്നെയാണ് വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരണത്തോടു കൂടി കേരളത്തില്‍ സാര്‍വത്രികമായിത്തീര്‍ന്നത്”(പേജ് 320).

ധര്‍മിഷ്ഠനും പ്രജാക്ഷേമ തത്പരനും സര്‍വോപരി ഈ മണ്ണിന്റെ പുത്രനുമായിരുന്ന മഹാബലി എന്ന അസുരചക്രവര്‍ത്തിയെ ആര്യ ബ്രാഹ്മണരുടെ ദൈവമായ മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്‍ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയതിന്റെ അഥവാ നിഷ്ഠൂരമായി കൊല ചെയ്തതിന്റെ വിജയാഘോഷമായാണ് വാമനന്റെ പിന്‍ഗാമികളായ ബ്രാഹ്മണാദികള്‍ ഓണം കൊണ്ടാടിയിരുന്നതെന്ന് അര്‍ഥം.വെറുതെയാണോ മാവേലിയെ വരവേല്‍ക്കുന്നുവെന്ന വ്യാജേന അവര്‍ തൃക്കാക്കരപ്പനെ (വാമനമൂര്‍ത്തിയെ‌) വച്ച് ഓണം കൊള്ളുന്നത്?

 അവര്‍ണര്‍ അതു മനസ്സിലാക്കാതെ തങ്ങളുടെ പൂര്‍വപിതാക്കളെ കൊന്നതിന്റെ ആഘോഷത്തില്‍ കൊലയാളി കള്‍ക്കൊപ്പം ‘ആര്‍പ്പോ’ വിളിക്കുന്നു.മറ്റു സംസ്ഥാനങ്ങളിലെ ഹൈന്ദവോത്സവങ്ങളും ഇതുപോലെ അസുര- രാ ക്ഷ സ നിഗ്രഹങ്ങളുടെ ആഘോഷം തന്നെയാണ്. ഹോളി, ദസറ,ദീപാവലി,രാമലീല എന്നിവയ്ക്കു പിന്നിലുള്ള ഐതിഹ്യം അതു തെളിയിക്കുന്നുണ്ട്. അവതാരങ്ങളുടെ ഉദ്ദേശ്യം തന്നെ അസുരന്മാരെ നിഗ്രഹിച്ച് ബ്രാഹ്മണാ ധിപത്യം സ്ഥാപിക്കലായിരുന്നല്ലോ![‘ബുദ്ധമതം-മോഹന്‍ ജോദാരോ-ഹാരപ്പ നഗരങ്ങളുടെ മതം’(Buddhism- The Religion of Mohenjodaro-Harappa Cities)-എസ് കെ ബിശ്വാസ് 1999 ഓറിയോണ്‍ ബുക്സ്,ന്യൂദില്ലി പേ 40‌]ഇന്‍ഡ്യയിലെ ആദിമ നിവാസികളെ വൈദിക സാഹിത്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ വിവിധ പേരുക ളില്‍- അസുരന്മാര്‍, രാക്ഷസന്മാര്‍, ദസ്യുക്കള്‍, ദാസന്മാര്‍ തുടങ്ങിയ പേരുകളില്‍-ആണു പരാമര്‍ശിച്ചിട്ടുള്ളത്. (അതേ പുസ്തകം പേ. 163).അതിന്നര്‍ഥം, ആര്യ ബ്രാഹ്മണരുടെ സൃഷ്ടികളായ പുരാണേതിഹാസങ്ങളിലുംമറ്റും വിവരിക്കുന്ന ‘ദുഷ്ട’ കഥാപാത്രങ്ങളായ അസുരന്മാരും രാക്ഷസന്മാരും ഇന്നത്തെ ദലിത്-ബഹുജന്‍ ജനതയു ടെ അഥവാ അവര്‍ണരുടെ പൂര്‍വപിതാക്കളും മാതാക്കളും ആയിരുന്നു എന്നതാണ്.സൈന്ധവ നാഗരികത ഇന്‍ഡ്യയിലെ അസുരന്മാരുടെ നാഗരികതയായിരുന്നുവെന്നും ബിശ്വാസ് സ്ഥാപിക്കുന്നുണ്ട് (പേ. 58) അവരെയാണ് കുരങ്ങന്മാരും അപരിഷ്കൃതരും ക്രൂരന്മാരും ഹീനന്മാരും മറ്റുമായി സീരിയലുകളും പുരാണേതിഹാസങ്ങളും ചിത്രീകരിക്കുന്നതും ആ ജനതയുടെ പിന്‍മുറക്കാര്‍ അതുകണ്ടും കേട്ടും വായിച്ചും ആസ്വദിക്കുന്നതും.കൊലചെയ്യപ്പെട്ടവര്‍ക്കൊപ്പം കൊലയാളികളെയും ആദരിക്കുന്നതിലെ വൈരുധ്യത്തെ ക്കുറിച്ച് ഒരിക്കല്‍പ്പോലും ചിന്തിക്കാന്‍ കഴിയാത്തവണ്ണം ഷണ്ഡീകരിക്കപ്പെട്ടിരിക്കുന്നു അവര്‍ണരിലെ ബൌദ്ധി കശേഷി.അധിക വായനയ്ക്ക്:

1. ‘പി കുഞ്ഞിരാമന്‍ നായരും സവര്‍ണ ഹിന്ദുമതവും’- ബാലചന്ദ്രന്‍ ചുള്ളിക്കാട് (ചിന്ത പബ്ലിഷേഴ്സ്,തിരുവനന്തപുരം 1. 2006 സെപ്റ്റംബര്‍)

2. ‘ഓണം:മിത്തുകള്‍ക്കൊരു തിരുത്ത്’-ഡോ.അസീസ് തരുവണ(തേജസ് ദൈവാരിക 2006 സെപ്റ്റംബര്‍ 1-15; പേ14-18)
(കേരളീയർ=സവർണർ;മലയാളി=നായർ)

മലയാളി എന്നാൽ നായരാണ് പണ്ടുമുതലേ. ‘മലയാളി മെമോറിയൽ’ നായന്മാരുടെ

കൊട്ടാരക്കൊടുങ്കാറ്റായിരുന്നുവല്ലോ! മലയാളത്തിലെ സിനിമ,സീരിയൽ  തുടങ്ങിയവ

കാണുന്ന കേരളിയരല്ലാത്ത സകലരും മലയാളികൾ എന്നാൽ നായന്മാർ മാത്രമാണെന്നേ

കരുതൂ.തമിഴ്നാട്ടിലും മറ്റും ജോലിയ്ക്കായി പോയി സെറ്റിൽ ചെയ്ത ഈഴവരുൾപ്പെടെ-

യുള്ള പല പിന്നാക്ക ജാതിക്കാരും നായന്മാരാണവിടെ. ‘കുംഭകോണം നായർ’ എന്ന്

അത്തരക്കാരെ കളിയാക്കി വിളിക്കാറുണ്ട്. ആ നിലയ്ക്ക്, നായന്മാരുടെ വേഷം, ഭക്ഷണം, കലാ-

സാഹിത്യങ്ങൾ, സംസാര രീതി, രൂപം, ആചാരങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയവ മലയാളി-

കളുടെ ദേശീയ വേഷവും കലയും സാഹിത്യവും സംസാരശൈലിയും രൂപവും ആചാരവും

ആഘോഷവും മറ്റുമായി കൊണ്ടാടപ്പെടുന്നതിൽ അദ്ഭുതപ്പെടാനില്ല.ഓണവും വ്യത്യസ്തമല്ല.

ഓണം കേരളത്തിന്റെ ദേശീയോത്സവമാണെന്ന പ്രചാരണത്തിന് അധിക നാളത്തെ പഴക്കമില്ല.ഓണം കേരളത്തിന്റെ ദേശിയോത്സവമാണെങ്കിൽ, എന്തുകൊണ്ടാണ് ക്രൈസ്തവരും മുസ്ലിങ്ങളും

ഓണം ആഘോഷിക്കാത്തത്?(പ്രചാരണകോലാഹലത്തിന്റെ ഫലമായി അവരും ഇപ്പോൾ

ഓണം ആഘോഷിക്കാറുണ്ടെങ്കിലും അതൊരു ‘ഹിന്ദു’ ആഘോഷമാണെന്ന തിരിച്ചറിവ് ഹൈന്ദവേതരർക്കുണ്ട്.)

കേരളീയരിൽ ക്രിസ്ത്യാനികളും മുസ്ലിങ്ങളും പെടുന്നില്ലേ?

ഹിന്ദുക്കൾ എന്നു വിളിക്കപ്പെടുന്ന അവർണർ വളരെ സമീപകാലത്തു മാത്രമാണ് ഓണം

ആഘോഴിക്കാൻ തുടങ്ങിയത്. ഈ എം എസ് ഒരിക്കൽ ദൂരദർശനിലൂടെ അക്കാര്യം വെളിപ്പെ-

ടുത്തിയിരുന്നു.(തന്റെ ചെറുപ്പകാലത്ത് ഓണം സവർണ ഹിന്ദുക്കൾ മാത്രം ആഘോഷിച്ചിരുന്ന

‘ഉത്സവ’മായിരുന്നു എന്നാണദ്ദേഹം വെളിപ്പെടുത്തിയത്.) പി കെ ഗോപാലകൃഷ്ണന്റെ ‘കേരള-

ത്തിന്റെ സാംസ്കാരിക ചരിത്രം’ എന്ന ഗ്രന്ഥത്തിൽ(കേരള ഭാഷാ ഇൻസ്റ്റിട്ട്യൂട്ട് 1994

ഡിസംബർ പതിപ്പിൽ) അക്കാര്യം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:“സംഘകാലത്തു

തന്നെ തമിഴകത്ത് ഓണം ആഘോഷിച്ചിരുന്നതായി മധുരകാഞ്ചിയിൽ പറയുന്നു. ഏഴു

ദിവസത്തേക്കായിരുന്നു അവിടെ ഓണാഘോഷം. മഹാബലിയെ ജയിച്ച വാമനമൂർത്തിയുടെ

സ്മരണയുമായി ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു അന്നും ഓണം ആഘോഷിച്ചിരുന്നത്.

ഈ ഓണാഘോഷം തന്നെയാണ് വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരണത്തോടുകൂടി

കേരളത്തിൽ സാർവത്രികമായിത്തീർന്നത്”(പേജ് 320).

ധർമിഷ്ഠനും പ്രജാക്ഷേമ തത്പരനും സർവോപരി ഈ മണ്ണിന്റെ പുത്രനുമായിരുന്ന മഹാബലി

എന്ന അസുര(സുര എന്ന മദ്യം കഴിക്കാത്തവർ എന്നേ ആ വാക്കിന് അർഥമുള്ളൂ) ചക്രവർത്തിയെ

ആര്യ ബ്രാഹ്മണരുടെ ദൈവമായ മഹാവിഷ്ണുവിന്റെ അവതാരമായ വാമനൻ പാതാളത്തിലേക്കു

ചവിട്ടിത്താഴ്ത്തിയതിന്റെ അഥവാ നിഷ്ഠൂരമായി കൊല ചെയ്തതിന്റെ വിജയാഘോഷമായാണ്

വാമനന്റെ പിൻഗാമികളായ ബ്രാഹ്മണാദികൾ ഓണം കൊണ്ടാടിയിരുന്നതെന്ന് അർഥം.

വെറുതെയാണോ മാവേലിയെ വരവേൽക്കുന്നുവെന്ന വ്യാജേന അവർ തൃക്കാക്കരപ്പനെ

(വാമനമൂർത്തിയെ‌) വച്ച് ഓണം കൊള്ളുന്നത്? കഴുതകൾ അവർണർ അതു മനസ്സിലാക്കാതെ

തങ്ങളുടെ പൂർവപിതാക്കളെ കൊന്നതിന്റെ ആഘോഷത്തിൽ കൊലയാളികൾക്കൊപ്പം

‘ആർപ്പോ’ വിളിക്കുന്നു.

മറ്റു സംസ്ഥാനങ്ങളിലെ ഹൈന്ദവോത്സവങ്ങളും ഇതുപോലെ അസുര-രാക്ഷസ നിഗ്രഹങ്ങളുടെ

ആഘോഷം തന്നെയാണ്. ഹോളി, ദസറ,ദീപാവലി,രാമലീല എന്നിവയ്ക്കു

പിന്നിലുള്ള ഐതിഹ്യം അതു തെളിയിക്കുന്നുണ്ട്. അവതാരങ്ങളുടെ ഉദ്ദേശ്യം തന്നെ അസുരന്മാരെ

നിഗ്രഹിച്ച് ബ്രാഹ്മണാധിപത്യം സ്ഥാപിക്കലായിരുന്നല്ലോ!(‘ബുദ്ധമതം-മോഹൻ ജോദാരോ-

ഹാരപ്പ നഗരങ്ങളുടെ മതം’- എസ് കെ ബിശ്വാസ് 1999 ഓറിയോൺ ബുക്സ്,ന്യൂദില്ലി പേ 40‌)

ഇൻഡ്യയിലെ ആദിമ നിവാസികളെ വൈദിക സാഹിത്യത്തിൽ വിവിധ സ്ഥലങ്ങളിൽ
വിവിധ പേരുകളിൽ- അസുരന്മാർ, രാക്ഷസന്മാർ, ദസ്യുക്കൾ,ദാസന്മാർ തുടങ്ങിയ പേരുകളിൽ
-ആണു പരാമർശിച്ചിട്ടുള്ളത്.(അതേ പുസ്തകം പേ. 163).

അതിന്നർഥം, ആര്യ ബ്രാഹ്മണരുടെ സൃഷ്ടികളായ പുരാണേതിഹാസങ്ങളിലും മറ്റും വിവരിക്കുന്ന
‘ദുഷ്ട’ കഥാപാത്രങ്ങളായ അസുരന്മാരും രാക്ഷസന്മാരും ഇന്നത്തെ ദലിത്-ബഹുജൻ ജനതയുടെ
അഥവാ അവർണരുടെ പൂർവപിതാക്കളും മാതാക്കളും ആയിരുന്നു എന്നതാണ്.സൈന്ധവ നാഗരി
ഇൻഡ്യയിലെ അസുരന്മാരുടെ നാഗരികതയായിരുന്നുവെന്നും ബിശ്വാസ് സ്ഥാപിക്കുന്നുണ്ട്(പേ. 58)
അവരെയാണ് കുരങ്ങന്മാരും അപരിഷ്കൃതരും ക്രൂരന്മാരും ഹീനന്മാരും മറ്റുമായി സീരിയലുകളും പുരാണേതിഹാസങ്ങളും
ചിത്രീകരിക്കുന്നതും ആ ജനതയുടെ പിൻമുറക്കാർ അതുകണ്ടും കേട്ടും വായിച്ചും ആസ്വദിക്കുന്നതുംകൊലചെയ്യപ്പെട്ടവർക്കൊപ്പം കൊലയാളികളെയും ആദരിക്കുന്നതിലെ വൈരുധ്യത്തെക്കുറിച്ച് ഒരിക്കൽ‌പ്പോലും
ചിന്തിക്കാൻ കഴിയാത്തവണ്ണം ഷണ്ഡീകരിക്കപ്പെട്ടിരിക്കുന്നു അവർണരിലെ ബൌദ്ധികശേഷി.(അല്ലെങ്കിൽ അങ്ങനെയൊരു
ശേഷി അവർക്കുണ്ടോ?

13 comments:

 1. കൊള്ളാം സുഹൃത്തെ,,,,ചരീത്രം ഇങ്ങനാ..അന്നു‍ൂ ഇന്നും എന്നും സവർണ്ണർക്ക്‌ ഒപ്പം അധവാ വേട്ടക്കാരനൊപ്പം

  ReplyDelete
 2. ചാണക്യൻAugust 17, 2009 at 1:47 AM

  കൊള്ളാം....നല്ല കുറിപ്പ്...
  ആശംസകൾ....

  ReplyDelete
 3. സുദേഷ് എം ആർAugust 17, 2009 at 6:56 AM

  faizal,starkichu007,ചാണക്യൻ ,
  അഭിപ്രായങ്ങൾക്കു നന്ദി.

  ReplyDelete
 4. A thoughtful one... best wishes!!

  ReplyDelete
 5. സുദേഷ് എം ആർAugust 27, 2009 at 3:08 PM

  I have deleted Naveen's comments along with my replies to it because he deliberately tries to deviate the main subject which I do not wish.

  ReplyDelete
 6. കൊലചെയ്യപ്പെട്ടവർക്കൊപ്പം കൊലയാളികളെയും ആദരിക്കുന്നതിലെ വൈരുധ്യത്തെക്കുറിച്ച് ഒരിക്കൽ‌പ്പോലും ചിന്തിക്കാൻ കഴിയാത്തവണ്ണം ഷണ്ഡീകരിക്കപ്പെട്ടിരിക്കുന്നു അവർണരിലെ ബൌദ്ധികശേഷി.  ഓണം മഹബലിയുടെ രക്തസാക്ഷിദിനമാണെന്ന അഭിപ്രായം ശരിയാണ്. പക്ഷെ അത് വാമനന്‍ മഹബലിയെ പതാളത്തിലേക്ക് ചവുട്ടി താഴ്ത്തി എന്ന അര്‍ത്ഥത്തിലാണെന്നു തോന്നുന്നില്ല.

  ഓണം എന്ന ആഘോഷത്തിനു രണ്ടു തലമുണ്ട്. ഒന്ന് സമൃദ്ധിയുടെ ഓര്‍മ്മയും മറ്റൊന്ന്, ഹൈന്ദവ ആചാരവും. ഓണം മറ്റു പല ആചരങ്ങളും പോലെ ദ്രാവിഡരുടെ, അസുരന്‍മാരുടെ ആഘോഷമായിരുന്നു. ഇതിന്റെ ആരംഭം സമൃദ്ധിയുടെ അഘോഷമായിട്ടാണ്. അത് സനാതന മതത്തിന്റെ ഭഗമായിരുന്നില്ല. സനാതന മതം കേരളത്തില്‍ എതുന്നതിനും മുമ്പുള്ള കാലത്താണീ ആഘോഷം ഉണ്ടായത്. സനാതന മതം മുഖ്യമതമായി തീര്‍ന്നപ്പോള്‍ ഈ അഘോഷവും അതിന്റെ ഭാഗമായി. അതിനെ സാധൂകരിക്കാന്‍, ഹിന്ദു പുരാണത്തിലെ ഒരു കഥ ഇതുമായി ബന്ധിപ്പിച്ചു.

  ഇതിലെ മതവുമായി ബന്ധപ്പെട്ടത് വെറും കെട്ടുകഥ മാത്രമായിട്ടേ ഞാന്‍ കരുതുന്നുള്ളു. വാമനന്‍ എന്ന ദൈവം, സല്‍ഭരണം നടത്തിയ ഒരു ചക്രവര്‍ത്തിയെ വധിക്കും എന്നു ഞാന്‍ കരുതുന്നില്ല. ഒരു പക്ഷെ വാമനന്‍ അധിനിവേശം നടത്തിയ സനാതന യോദ്ധാവായിരിക്കാം. ഈ വാമന കഥ മറ്റൊരു പുരാണ കഥയുമായി പൊരുത്തപ്പെടുന്നും ഇല്ല.

  പരശുരാമന്‍ എന്ന ദൈവം മഴു എറിഞ്ഞു കടലില്‍ നിന്നുമുയര്‍ത്തി ക്കൊണ്ടു വന്നതാണു കേരളം എന്ന കഥ ഇതിനു നേരെ വിപരീതമാണ്. ദൈവം ​സൃഷ്ടിച്ച ഭൂമി അസുരന്‍മാരെ ഭരിക്കാന്‍ ഏല്‍പ്പിക്കുമെന്നത് യുക്തിക്കു നിരക്കുന്നതല്ല.

  വാമനന്‍ ഒരു പക്ഷെ ഒരു സനാതന യോദ്ധാവായിരുന്നിരിക്കാം. അദ്ദേഹം മഹബലി എന്ന കേരള ചക്രവര്‍ത്തിയെ അധികാര ഭൃഷ്ടനാക്കിയിരിക്കാം. ആ സംഭവത്തെ പ്രതീകാത്മകമായി അവതരിപ്പിച്ച കഥയാണ്, വാമനാവതരം. അത് ഭൌതികമായ അധികാരം നേടിയ കഥ.

  പരശുരാമന്‍ മഴു എറിഞ്ഞത് ആത്മീയമായി സനാതന മതം കേരളത്തില്‍ അധീശത്വം നേടിയതിനെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നു.
  അതിലപ്പുറം ഈ അഘോഷത്തിനു മതവുമായി ഒരു ബന്ധവുമില്ലെന്നാണു ഞാന്‍ കരുതുന്നത്.

  ReplyDelete
 7. ഓണം എന്ന ഐതീഹ്യവും ഓണം എന്ന ആചരവും വെവ്വേറെ കണാനാണ്, എനിക്ക് താല്‍പ്പര്യം.

  ലോകത്തെ മിക്ക ജനതതികളും നഷ്ടസ്വര്‍ഗ്ഗങ്ങളെയോ, നഷ്ട സ്വപ്നങ്ങളെയോ ഒരുതരം ഗൃഹാതുരയോടെ ആഘോഷിക്കാറുണ്ട്. ഓണം അത്തരത്തിലുള്ള ഒന്നായിട്ടാണു ഞാന്‍ കാണുന്നത്. മാവേലി നാടു വാണ കാലം ഒരു പക്ഷെ വെറും ഒരു സ്വപ്നമായിരിക്കാം. കാരണം ഐതീഹ്യങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കുന്നതില്‍ അര്‍ത്ഥമില്ല. നല്ല ഒരു കാലത്തിന്റെ ഓര്‍മ്മയോ, അതേക്കുറിച്ചുള്ള ഒരു സ്വപ്നമോ അയിരിക്കാം ഈ ആഘോഷത്തിനു പിന്നില്‍.

  ദ്രാവിഡരുടെ ഒരു ആഘോഷം സ്വന്തമാക്കാനായി, ഹിന്ദു മതക്കാര്‍ അതില്‍ അവതാരത്തിന്റെ ഒരു കല്‍പ്പന ചേര്‍ത്തു. അടിച്ചമര്‍ത്തിയ ദ്രാവിഡരെ അഘോഷങ്ങളുടെ ചുമതലയില്‍ നിന്നും മാറ്റി, അവരെ തമ്പ്രാക്കള്‍ക്ക് കാഴ്ചകളുമായി വരുന്ന സേവകരാക്കി മാറ്റി.

  ഇതിലെ പരിണാമ ഗുപ്തി എന്താണെന്നു വച്ചാല്‍, കേരളത്തിനുള്ളില്‍ ഈ അഘോഷത്തിന്റെ സ്പിരിറ്റ് കുറഞ്ഞു വരുന്നു എന്നതാണ്. അവതാരമൂര്‍ത്തിയെ പൂജിച്ചു നടത്തുന്ന ഓണാഘോഷം ചുരുങ്ങിയ സ്ഥലങ്ങളിലേ ഉള്ളു. പൊതു ചടങ്ങുകളില്‍ വാമന മൂര്‍ത്തി ആരാധിക്കപ്പെടുന്നില്ല.


  കേരളത്തിനു പുറത്താണിപ്പോള്‍ ഓണാഘോഷം ഗംഭീരമായി നടത്തപ്പെടുന്നത്. വിദേശ രാജ്യങ്ങളില്‍ എല്ലാ ജാതികളും മതസ്ഥരും കേരളത്തിന്റെ ദേശിയ ഉത്സവം എന്ന നിലയില്‍ മാത്രമേ ഇതിനെ കാണുന്നും അഘോഷിക്കുന്നുമുള്ളു. വാമന മൂര്‍ത്തിയൊന്നും അവരുടെ പൂക്കളങ്ങളില്‍ ഒട്ടും സ്വീകാര്യനല്ല. കേരളത്തിലുമതു പോലെ ഒരു കാലം വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

  ReplyDelete
 8. സുദേഷ് എം ആർSeptember 5, 2009 at 8:10 PM

  "ഓണം മറ്റു പല ആചരങ്ങളും പോലെ ദ്രാവിഡരുടെ, അസുരന്‍മാരുടെ ആഘോഷമായിരുന്നു. "കാളിദാസന്റെ ഈ വാദം സാധൂകരിക്കുന്ന തെളിവുകളുണ്ടെങ്കിൽ ദയവായി സൂചിപ്പിക്കുക. സംഘകാലത്തെ ഓണാഘോഷത്തെക്കുറിച്ചുള്ള എന്റെ ഉദ്ധരണി ശ്രദ്ധിച്ചിരിക്കുമല്ലോ? വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്.

  ReplyDelete
 9. സുദേഷ് എം ആർSeptember 5, 2009 at 8:12 PM

  “ദ്രാവിഡരുടെ ഒരു ആഘോഷം സ്വന്തമാക്കാനായി, ഹിന്ദു മതക്കാര്‍ അതില്‍ അവതാരത്തിന്റെ ഒരു കല്‍പ്പന ചേര്‍ത്തു.“ അതാണോ മറിച്ചാണോ സത്യം? ദ്രാവിഡർ കൂടി സ്വീകരിക്കാനായി മാവേലിയുടെ തിരിച്ചുവരവിന്റെ ഐതിഹ്യം ചേർത്തതല്ലേ?

  ReplyDelete
 10. നന്ദി, സവറ്ണ ആഘൊഷങ്ങള്‍ഊം ആചാരണ്‍ഗളും ജനകീയ വല്‍കരിക്കാനുള്ള ശ്രംം ഇപ്പോള്‍ കൂടുതലായി കാണുന്ന്ഉ. ഈ ലേഖനത്തിനു നന്ദി

  ReplyDelete