Tuesday, September 29, 2009

മാർക്കു കൂടിയയാൾ സംവരണത്തിലും കുറഞ്ഞയാൾ മെറിറ്റിലും!

മേല്‍ വിവരിച്ച ലിസ്റ്റില്‍(Vocational Teacher[MLT] )നിന്ന് പി എസ് സി 76 പേരെ തിരഞ്ഞെടുത്തപ്പോഴത്തെ അവസ്ഥ ഇതായിരുന്നു:[യഥാര്‍ഥത്തില്‍ 75 പേരെ മാത്രമേ അഡ്വൈസ് ചെയ്തുള്ളൂ. 70 വിശ്വകര്‍മ ടേണില്‍ അഡ്വൈസ് ചെയ്യാന്‍ വിശ്വകര്‍മ ഉദ്യോഗാര്‍ഥി ഇല്ലാതിരുന്നതിനാല്‍ അത് ഒഴിച്ചിട്ടു.[അത് പിന്നാക്കക്കാര്‍ ചെയ്ത മറ്റൊരബദ്ധം. നരേന്ദ്രന്‍ കമീഷന്‍ പാക്കേജിന്റെ ഭാഗമായി വരുത്തിയ ഭേദഗതി അനുസരിച്ച് ഇപ്പോള്‍ ഏതെങ്കിലും പിന്നാക്ക വിഭാഗത്തിന്റെ ടേണ്‍ നികത്താന്‍ ആ വിഭാഗത്തിലെ ഉദ്യോഗാര്‍ഥി ഇല്ലെങ്കില്‍ ആ ടേണ്‍ നികത്താതെ ഒഴിച്ചിട്ട് സ്പെഷല്‍ റിക്രൂട്ട്മെന്റ് നടത്തണം. മുന്‍പ് ആ ടേണ്‍ തൊട്ടടുത്ത ബി സി ഉദ്യോഗാര്‍ഥിക്കു നല്‍കുമായിരുന്നു.ആ സമുദായത്തിലും ആളില്ലെങ്കില്‍ അതിനടുത്ത സമുദായത്തിന്.അങ്ങനെ തുടര്‍ന്നുപോകും. ആരും ഇല്ലാതെ വന്നാല്‍ ഓസീയിലേക്കു പോകും.(ഇപ്പോളുള്ള ഒരു ലിസ്റ്റിലും അങ്ങനെയൊരു സാഹചര്യം വരാറില്ല). പിന്നീടു വരുന്ന ലിസ്റ്റില്‍നിന്നു നിയമനം ആരംഭിക്കുമ്പോള്‍ അങ്ങനെ അധികമായി നല്‍കിയ സീറ്റ് ആ സമുദായത്തില്‍നിന്നു തിരിച്ചുപിടിച്ച് നഷ്ടപ്പെട്ടവര്‍ക്കു തിരിച്ചു നല്‍കും.ഒരു കുഴപ്പവുമില്ലാതെ നടന്നുവന്നിരുന്ന ആ സമ്പ്രദായം ചില പിന്നാക്ക സമുദായ സംഘടനകളുടെ തെറ്റിദ്ധാരണ മൂലമാണു നിര്‍ത്തലാക്കി മുകളില്‍‌പ്പറഞ്ഞ,സമയം മെനക്കെടുത്തുന്ന ഏര്‍പ്പാടു കൊണ്ടുവന്നത്. കാര്യങ്ങള്‍ ശരിയാംവണ്ണം പഠിക്കാതെ, അഥവാ അങ്ങനെ പഠിച്ചിട്ടുള്ളവരെ വിശ്വാസത്തിലെടുക്കാതെ എടുത്തുചാടിയതുകൊണ്ടു സംഭവിച്ച വലിയ ഒരു അബദ്ധം.അതിനി തിരുത്താനും പാടാണ്.[‘നിങ്ങള്‍ക്ക് എപ്പോഴും ഈ ചട്ടഭേദഗതി തന്നെയുള്ളോ പറയാന്‍?’ എന്ന് ഏതു സര്‍ക്കാരും ചോദിക്കില്ലേ?] നരേന്ദ്രന്‍ കമീഷന്‍ ചൂണ്ടിക്കാണിച്ച ഉദ്യോഗനഷ്ടം സംഭവിച്ചത്, തങ്ങളുടെ സമുദായത്തിന്റെ സീറ്റുകള്‍ ഓപ്പണ്‍ മെറിറ്റിലേക്കു പോയതുകൊണ്ടാണെന്ന ധാരണയുടെ പുറത്തായിരിക്കാം മേല്‍‌പ്പറഞ്ഞ പിന്നാക്ക സംഘടനകള്‍ ഇങ്ങനെയൊരു ചട്ടഭേദഗതിക്കായി ശ്രമിച്ചത്. ആദ്യകാലങ്ങളില്‍ ലിസ്റ്റുകളില്‍ വേണ്ടത്ര സംവരണ സമുദായ ഉദ്യോഗാര്‍ഥികള്‍ ഇല്ലാതിരുന്ന സാഹചര്യങ്ങളില്‍ അങ്ങനെ ഓപ്പണ്‍ മെറിറ്റിലേക്കു പോയിട്ടുണ്ടാകാം. എന്നാല്‍ ഇന്ന് ആ സാഹചര്യം ഇല്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെ മെറിറ്റ് സീറ്റ് അട്ടിമറി പരിഹരിക്കയാ‍ണ് ആ പ്രശ്നം പരിഹരിക്കാനുള്ള ശരിയായ വഴി.]
OC       BC        PH     Total
0         0          0        0     Previous
37        37         2*        76   Present
37        37         2        76  Total
List of unfilled Turns of Communities       :   MR  I  70  V
*1. R 54 2. R 14 S/L  M
(Only 75 advised  1 NCA)
മൊത്തം അഡ്വൈസ് ചെയ്ത ഉദ്യോഗാര്‍ഥികളില്‍ രണ്ടുപേര്‍ വികലാംഗ വിഭാഗത്തില്‍ നിന്നായിരുന്നു. [33, 66, 99 ഇങ്ങനെ മൂന്ന് സീറ്റുകളാണവര്‍ക്ക്. 33 അന്ധനും 66 ബധിര-മൂക ഉദ്യോഗാര്‍ഥിയ്ക്കും 99 മറ്റുള്ള വികലാംഗര്‍(ഓര്‍ത്തോ)ക്കുമാണു നല്‍കുന്നത്. ഇവിടെ അതില്‍ ചില പിശകുപറ്റി. പിന്നീട് അതു തിരുത്തിയെന്നു തോന്നുന്നു.നമ്മുടെ കേസില്‍ അതു ബാധകമല്ലാത്തതിനാല്‍ അതേക്കുറിച്ചു പരാമര്‍ശിക്കുന്നില്ല.] അപ്പോള്‍ ബാക്കി 74 പേര്‍. അതില്‍ 37 മെറിറ്റും(ഓസീയും) 37 സംവരണവും. നമുക്ക് അഡ്വൈസ് ലിസ്റ്റിലേക്കു വരാം:
37 ഓ സീ ടേണുകളില്‍ വെറും ആറു സംവരണ സമുദായക്കാര്‍ മാത്രമാണു തിരഞ്ഞെടുക്കപ്പെട്ടത്. 5 ഈഴവരും ഒരു മുസ്ലിമും. അതില്‍ അഞ്ചുപേരും ആദ്യ യൂണിറ്റിലാണു തിരഞ്ഞെടുക്കപ്പെട്ടത്. ബാക്കി ഒരാള്‍ മൂന്നാമത്തെ യൂണിറ്റിലും. [അതൊരു അപവാദം മാത്രമാണ്. സാധാരണ ഗതിയില്‍ ആദ്യ യൂണിറ്റില്‍ മാത്രമേ പിന്നാക്കക്കാര്‍ക്കു മെറിറ്റില്‍ നിയമനം കിട്ടൂ.] ഇവിടെ യഥാര്‍ഥത്തില്‍ റാങ്ൿലിസ്റ്റിലെ ആദ്യത്തെ 37 പേരില്‍ 13 സംവരണ സമുദായ ഉദ്യോഗാര്‍ഥികള്‍ ഉണ്ടായിരുന്നു. 10 ഈഴവരും 2 മുസ്ലിങ്ങളും 1 ഓ ബീ സീയും. അതില്‍ 5 ഈഴവരെയും 1 മുസ്ലിമിനെയും ആകെയുള്ള ഒരു ഓബിസിക്കാരനെയും സംവരണ ടേണില്‍ ഒതുക്കാന്‍ ഈ 20 യൂണിറ്റ് സമ്പ്രദായം കൊണ്ടു പി എസ് സിക്കു സാധിച്ചു. ഫലം എന്തായി? അത്രയും അനര്‍ഹരായ മുന്നാക്ക സമുദായ ഉദ്യോഗാര്‍ഥികള്‍ക്കു നിയമനം കിട്ടി. [വെറുതെയാണോ എന്‍ എസ് എസ് സുപ്രീം കോടതിവരെ പോയി ഫൈറ്റു ചെയ്തത്?]
ഇവിടെത്തെ വൈരുധ്യം ഒന്നു നോക്കുക: 38,39,40,42,44,45,48 ഈ അനര്‍ഹരായ മുന്നാക്ക സമുദായ ഉദ്യോഗാര്‍ഥികള്‍ക്കു മെറിറ്റില്‍ നിയമനം കിട്ടിയപ്പോള്‍ അവരേക്കാള്‍ മാര്‍ക്കു കൂടുതല്‍ വാങ്ങി റാങ്ൿലിസ്റ്റില്‍ മുന്‍പില്‍ വന്ന 14,15,21,28,36 എന്നീ ഈഴവ ഉദ്യോഗാര്‍ഥികളെയും 20-‍ാം റാങ്കുനേടിയ ഓബീസീ ഉദ്യോഗാര്‍ഥിയേയും 30-‍ാം റാങ്കുനേടിയ മുസ്ലിം ഉദ്യോഗാര്‍ഥിയേയും സംവരണ ടേണില്‍ നിയമിച്ചിരിക്കുന്നു. ഈ നിയമന രീതിയേയാണ് ഒരാപകവുമില്ലാത്തതെന്ന് പി എസ് സിയും എന്‍ എസ് എസ്സും സുപ്രീം കോടതിയും സര്‍ട്ടിഫൈ ചെയ്തിരിക്കുന്നത്.

Saturday, September 19, 2009

അട്ടിമറി എങ്ങനെ,എവിടെ?

സാധാരണ ഗതിയില്‍,ഫ്രെഷ് നിയമനം നടക്കുന്ന ഒരു ലിസ്റ്റിലെ ആദ്യ യൂണിറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അപാകതയൊന്നും സംഭവിക്കാറില്ല. ആ‍ ആദ്യ യൂണിറ്റില്‍ മിക്കവാറും സംവരണ സമുദായ ഉദ്യോഗാര്‍ഥികള്‍ മെറിറ്റില്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യും. ഇവിടെ പരാമര്‍ശിച്ച ലിസ്റ്റിലും അഞ്ചു പേര്‍ അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടല്ലോ!എന്നാല്‍ രണ്ടാമത്തെ യൂണിറ്റിലേക്കുള്ള തിരഞ്ഞെടുപ്പു നടക്കുമ്പോള്‍ പ്രശ്നം ആരംഭിക്കും. അത് എങ്ങനെയെന്നു നോക്കാം. കഴിഞ്ഞ പോസ്റ്റുകളില്‍ പരാമര്‍ശിച്ച ലിസ്റ്റില്‍ നിന്നു തന്നെയാകാം ഉദാഹരണം.   പി എസ് സി തിരഞ്ഞെടുക്കുമ്പോള്‍ അതിലെ രണ്ടാം യൂണിറ്റ് ഇങ്ങനെയായിരിക്കും:

OC TURN

RANK No

NAME OF CANDIDATE

CASTE/

COMM-UNITY

RES TURN

RANK No

NAME OF CANDIDATE

21

11

Krishnakunar M G All are  Forward Communities

22 LC

66

Jancy Mary Varghese

23

12

Sumol Mathew

24 SC

107

Asithakuamari P S

25

13

Benny Joseph

26 M

46

Yasar M

27

16

Sanjeev Kumar P

28 E

28

Bindu K

29

17

Maya S Nair

30 M

53

Mohamed Jabeer Parayath

31

18

Manoj K

32 SC

118

Chithra Balakrishnan

33

19

Jilu R

34 E

36

Baiju K Haridas

35

22

Joseph Sebastian

36 M

54

Synu Mumthas T

37

23

Shyju V S

38 SIUCN/AI

75

Syma Kumary S

39

24

Giny George

40 OBC

61

Nair Asha Narayan

നോക്കുക: ഈ രണ്ടാം യൂണിറ്റില്‍ ഒറ്റ സംവരണ സമുദായ ഉദ്യോഗാര്‍ഥിയും മെറിറ്റില്‍(ഓസീ ടേണില്‍)തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ഇനിമുതലുള്ള എല്ലാ യൂണിറ്റിലും ഇതു തന്നെയായിരിക്കും അവസ്ഥ. പിന്നാക്ക-പട്ടികജാതി-പട്ടിക വര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് ആദ്യ യൂണിറ്റില്‍ മാത്രമേ മെറിറ്റില്‍ നിയമനം ലഭിക്കൂ.(അപവാദങ്ങല്‍ വളരെ വളരെ അപൂര്‍വം).

ഇതെന്തുകൊണ്ടു സംഭവിക്കുന്നു? 21 മുതല്‍ 39 വരെയുള്ള ഒ സി ടേണില്‍ യഥാര്‍ഥത്തില്‍ തിരഞ്ഞെടുക്കപ്പെടേണ്ടവര്‍, 11 മുതല്‍ 20 വരെ റാങ്കുള്ളവരാണ്. 21 മുതലുള്ള റാങ്കുകാര്‍ക്ക് ഈ യൂണിറ്റില്‍ മെറിറ്റില്‍ തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയില്ല. എന്നാല്‍ ഇവിടെ എന്തു സംഭവിച്ചുവെന്നു നോക്കുക:

മെറിറ്റില്‍ വരാന്‍ പാടില്ലാത്ത 22,23,24 ഈ റാങ്കുകാര്‍ മെറിറ്റില്‍ വന്നിരിക്കുന്നു. എങ്ങനെയെന്നോ? മെറിറ്റില്‍ വരേണ്ട 14,15,20 ഈ റാങ്കുകാര്‍ക്കു പകരമാണ് ഈ അനര്‍ഹര്‍ ഈ യൂണിറ്റില്‍ കയറിക്കൂടിയത്. അവര്‍ മൂവരും മുന്‍ യൂണിറ്റില്‍ സംവരണത്തില്‍ തിരഞ്ഞെടുക്കപ്പെട്ടതിനാലാണ് ഇവിടെ അര്‍ഹതയില്ലാത്ത മറ്റു മൂന്നുപേര്‍ കയറാനിടവന്നത്. ഇവിടെ ഈ 20 ന്റെ യൂനിറ്റിനു പകരം 40ന്റെ യൂണിറ്റായിരുന്നെങ്കിലോ? നിയമനം ഇങ്ങനെയാവും:

OC TURN

RANK No

NAME OF CANDIDATE

CASTE/

COMM-UNITY

RES TURN

RANK No

NAME OF CANDIDATE

01 01 Rakhy S E 02 E 21 Sanjai D
03 02 Shemy A S M 04 SC 67 Anupama P
05 03 Bindu S E 06 M 30 Basheer M
07 04 Preetha A 08 LC 51 Nisha S J
09 05 Anoop K K 10 OBC 61 Nair Asha Narayanan
11 06 Sini P S E 12 SC 103 Mithra K
13 07 Subha S E 14 E 28 Bindu K
15 08 Indu A R 16 M 41 Shameena Beegom N
17 09 Lincy L Skariya 18 E 36 Baiju K Haridas(T)
19 10 Sony Varghese 20 V 69 Mini K
21 11 Krishnakunar M G 22 LC 66 Jancy Mary Varghese
23 12 Sumol Mathew 24 SC 107 Asithakuamari P S
25 13 Benny Joseph 26 M 46 Yasar M
27 14 Sreeja S Asokan E 28 E 37 Lali S
29 15 Muraledharan K K T 30 M 53 Mohamed Jabeer Parayath
31 16 Sanjeev Kumar P 32 SC 118 Chithra Balakrishnan
33 17 Maya S Nair 34 E 64 Navaneetha P
35 18 Manoj K 36 M 54 Synu Mumthas T
37 19 Jilu R 38 SIUC N/AI 75 Syma Kumary S
39 20 Sajith K OBC 40 OBC 73 Pramod K G

മെറിറ്റില്‍ അവസാനം തിരഞ്ഞെടുക്കപ്പെട്ടയാള്‍ കൃത്യം 20-മത്തെ റാങ്കുകാരനാണിവിടെ. 14,15,20 ഈ റാങ്കുകാര്‍ ഒ സി ടേണില്‍ത്തന്നെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 22,23,24 റാങ്കുകാര്‍ക്കു നിയമനമേ ലഭിക്കുന്നില്ല. ഇവിടെ അഞ്ചിനു പകരം 8 പേര്‍ക്ക് മെറിറ്റില്‍ നിയമനം കിട്ടി എന്നു കാണാം.(6ഈഴവ, 1 മുസ്ലിം, 1 ഒ ബി സി.)അപ്പോള്‍ യൂണിറ്റിന്റെ വലുപ്പം മാറുമ്പോള്‍ നിയമനം ഇത്ര മാറുന്ന ഒരു നിയമന രീതി ശാസ്ത്രീയമാണോ? ഏതു യൂനിറ്റായാലും അവസാന ഫലം ഒന്നായിരിക്കുന്ന നിയമന രീതിയല്ലേ ശാസ്ത്രീയവും നീതിയുക്തവും? (തുടരും)

Sunday, September 13, 2009

ഒരേ സമുദായക്കാർ മെറിറ്റിലും സംവരണത്തിലും വന്നാൽ

ഒരേ സമുദായത്തില്‍‌പ്പെട്ടവര്‍ മെറിറ്റടിസ്ഥാനത്തിലും സംവരണാടിസ്ഥാനത്തിലും തിരഞ്ഞെടുക്കപ്പെടുമ്പോള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടയാളിന്റെ സ്ഥാനം റിസര്‍വേഷന്‍ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടയാളിന്റെ താഴെ വരുന്ന സന്ദര്‍ഭം ഉണ്ടാകും.

ഉദാഹരണമായി കഴിഞ്ഞ പോസ്റ്റില്‍ പരാമര്‍ശിച്ച വൊക്കേഷനല്‍ റ്റീച്ചര്‍ തസ്തികയുടെ റാങ്ൿലിസ്റ്റില്‍ 14-ാം റാങ്കു കിട്ടിയ ഈഴവ ഉദ്യോഗാര്‍ഥിയെ ആണ് രണ്ടാമത്തെ ഈഴവ സംവരണ ടേണിലേക്കു തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ 3,6,7 ഈ റാങ്കുള്ള ഉദ്യോഗാര്‍ഥികളും ഈഴവസമുദായത്തില്‍‌പ്പെട്ടവരാണ്. അവര്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് യഥാക്രമം 5,11,13 ഈ ഓ സീ ടേണുകളിലാണ്. അതായത്,ഒരേ സമുദായത്തിലെ ഉദ്യോഗാര്‍ഥികളായ 14-ാം റാങ്കുള്ളയാള്‍ രണ്ടാമതും അയാളേക്കാള്‍ മുന്‍പിലുള്ള 3,6,7 റാങ്കുകാര്‍ അഞ്ചാമതും പതിനൊന്നാമതും പതിമൂന്നാമതും തിരഞ്ഞെടുക്കപ്പെടുന്നു! റാങ്ൿലിസ്റ്റിന്‍ പ്രകാരം അവര്‍ തമ്മിലുള്ള സീനിയോറിറ്റി നിലനിര്‍ത്തേണ്ടതുണ്ട്; ചട്ടം 14 (സി) പ്രകാരം.അതിന്നായി, ഇങ്ങനെ ഒരേ സമുദായക്കാര്‍ മെറിറ്റിലും സംവരണത്തിലും വരുമ്പോള്‍, റാങ്ൿലിസ്റ്റില്‍ മുന്നിലുള്ളയാള്‍ ആദ്യം അഡ്വൈസ് ചെയ്യപ്പെടാനായി, ഇത്തരം സന്ദരഭങ്ങളില്‍ ആ ഉദ്യോഗാര്‍ഥികളുടെ സ്ഥാനങ്ങള്‍ അന്യോന്യം മാറ്റുന്നു.അതിനുശേഷം മാത്രമേ നിയമന ശിപാര്‍ശ നടത്തൂ.
മേല്‍‌പ്പരാമര്‍ശിച്ച ലിസ്റ്റിലെ ആദ്യ യൂണിറ്റ് അതനുസരിച്ച് സ്ഥാനം മാറ്റുമ്പോള്‍ ഇങ്ങനെഉദാഹരണമായി കഴിഞ്ഞ പോസ്റ്റില്‍ പരാമര്‍ശിച്ച വൊക്കേഷനല്‍ റ്റീച്ചര്‍ തസ്തികയുടെ റാങ്ൿലിസ്റ്റില്‍ 14-ാം റാങ്കു കിട്ടിയ ഈഴവ ഉദ്യോഗാര്‍ഥിയെ ആണ് രണ്ടാമത്തെ ഈഴവ സംവരണ ടേണിലേക്കു തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ 3,6,7 ഈ റാങ്കുള്ള ഉദ്യോഗാര്‍ഥികളും ഈഴവസമുദായത്തില്‍‌പ്പെട്ടവരാണ്. അവര്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് യഥാക്രമം 5,11,13 ഈ ഓ സീ ടേണുകളിലാണ്. അതായത്,ഒരേ സമുദായത്തിലെ ഉദ്യോഗാര്‍ഥികളായ 14-ാം റാങ്കുള്ളയാള്‍ രണ്ടാമതും അയാളേക്കാള്‍ മുന്‍പിലുള്ള 3,6,7 റാങ്കുകാര്‍ അഞ്ചാമതും പതിനൊന്നാമതും പതിമൂന്നാമതും തിരഞ്ഞെടുക്കപ്പെടുന്നു! റാങ്ൿലിസ്റ്റിന്‍ പ്രകാരം അവര്‍ തമ്മിലുള്ള സീനിയോറിറ്റി നിലനിര്‍ത്തേണ്ടതുണ്ട്; ചട്ടം 14 (സി) പ്രകാരം.അതിന്നായി, ഇങ്ങനെ ഒരേ സമുദായക്കാര്‍ മെറിറ്റിലും സംവരണത്തിലും വരുമ്പോള്‍, റാങ്ൿലിസ്റ്റില്‍ മുന്നിലുള്ളയാള്‍ ആദ്യം അഡ്വൈസ് ചെയ്യപ്പെടാനായി, ഇത്തരം സന്ദരഭങ്ങളില്‍ ആ ഉദ്യോഗാര്‍ഥികളുടെ സ്ഥാനങ്ങള്‍ അന്യോന്യം മാറ്റുന്നു.അതിനുശേഷം മാത്രമേ നിയമന ശിപാര്‍ശ നടത്തൂ.
ഉദാഹരണമായി കഴിഞ്ഞ പോസ്റ്റില്‍ പരാമര്‍ശിച്ച വൊക്കേഷനല്‍ റ്റീച്ചര്‍ തസ്തികയുടെ റാങ്ൿലിസ്റ്റില്‍ 14-ാം റാങ്കു കിട്ടിയ ഈഴവ ഉദ്യോഗാര്‍ഥിയെ ആണ് രണ്ടാമത്തെ ഈഴവ സംവരണ ടേണിലേക്കു തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ 3,6,7 ഈ റാങ്കുള്ള ഉദ്യോഗാര്‍ഥികളും ഈഴവസമുദായത്തില്‍‌പ്പെട്ടവരാണ്. അവര്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് യഥാക്രമം 5,11,13 ഈ ഓ സീ ടേണുകളിലാണ്. അതായത്,ഒരേ സമുദായത്തിലെ ഉദ്യോഗാര്‍ഥികളായ 14-ാം റാങ്കുള്ളയാള്‍ രണ്ടാമതും അയാളേക്കാള്‍ മുന്‍പിലുള്ള 3,6,7 റാങ്കുകാര്‍ അഞ്ചാമതും പതിനൊന്നാമതും പതിമൂന്നാമതും തിരഞ്ഞെടുക്കപ്പെടുന്നു! റാങ്ൿലിസ്റ്റിന്‍ പ്രകാരം അവര്‍ തമ്മിലുള്ള സീനിയോറിറ്റി നിലനിര്‍ത്തേണ്ടതുണ്ട്; ചട്ടം 14 (സി) പ്രൊവൈസോ പ്രകാരം.അതിന്നായി, ഇങ്ങനെ ഒരേ സമുദായക്കാര്‍ മെറിറ്റിലും സംവരണത്തിലും വരുമ്പോള്‍, റാങ്ൿലിസ്റ്റില്‍ മുന്നിലുള്ളയാള്‍ ആദ്യം അഡ്വൈസ് ചെയ്യപ്പെടാനായി, ഇത്തരം സന്ദരഭങ്ങളില്‍ ആ ഉദ്യോഗാര്‍ഥികളുടെ സ്ഥാനങ്ങള്‍ അന്യോന്യം മാറ്റുന്നു.അതിനുശേഷം മാത്രമേ നിയമന ശിപാര്‍ശ നടത്തൂ.
മേല്‍‌പ്പരാമര്‍ശിച്ച ലിസ്റ്റിലെ ആദ്യ യൂണിറ്റ് അതനുസരിച്ച് സ്ഥാനം മാറ്റുമ്പോള്‍ ഇങ്ങനെ  വരും:

OC TURN

RANK No

NAME OF CANDIDATE

CASTE/

COMM-UNITY

RES TURN

RANK No

NAME OF CANDIDATE

01

01

Rakhy S

E

02 E

03

Bindu S

03

02

Shemy A S

M

04 SC

67

Anupama P

05

06

Sini P S

E

06 M

30

Basheer M

07

04

Preetha A

08 LC

51

Nisha S J

09

05

Anoop K K

10 OBC

20

Sajith K

11

07

Subha S

E

12 SC

103

Mithra K

13

14

Sreeja S Asokan

E

14 E

15

Muraledharan K K(T)

15

08

Indu A R

16 M

41

Shameena Beegom N

17

09

Lincy L Skariya

18 E

21

Sanjai D

19

10

Sony Varghese

20 V

69

Mini K

ഈ ഒരു പ്രശ്നം മിക്കവാറും ആദ്യയൂണിറ്റില്‍ മാത്രമേ വരൂ എന്നുമാത്രം.അതേക്കുറിച്ച് പിന്നീട്.

Saturday, September 12, 2009

റാങ്ൿലിസ്റ്റിൽ നിന്ന് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതെങ്ങനെ?

റാങ്ൿലിസ്റ്റില്‍ നിന്ന് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നതെങ്ങനെ?
ഒരു തസ്തികയ്ക്കുള്ള ആദ്യത്തെ തിരഞ്ഞെടുപ്പാണെന്നും ആയതിലേക്ക് റൊട്ടേഷന്‍ ആരംഭിക്കയാണെന്നും കരുതുക. ആ തസ്തികയുടെ 20 ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പു നടത്തേണ്ടതെന്നും വിചാരിക്കുക. ആദ്യമായി റൊട്ടേഷന്‍ ചാര്‍ട്ടുവച്ച്,അതിന്റെ ക്രമത്തില്‍ 20 ടേണുകളുള്ള റൊട്ടേഷന്‍ തയ്യാറാക്കുന്നു. അതായത് 1  2  3  4  5  6  എന്നീ ക്രമത്തില്‍ 20 ടേണ്‍ വരെ. ഇതില്‍ 10 ഒ സി ടേണുകളും 10 റിസര്‍വേഷന്‍ ടേണുകളും ഉണ്ടായിരിക്കും. ആദ്യം ഒ സി ടേണുകള്‍ നികത്തും. റാങ്ൿലിസ്റ്റില്‍നിന്ന് മുന്നാക്ക-പിന്നാക്ക വ്യത്യാസമില്ലാ‍തെ, തികച്ചും റാങ്ക് ക്രമത്തില്‍ പത്താം റാങ്ക് വരെയുള്ള ഉദ്യോഗാര്‍ഥികളെ 1,3,5,7,9,11,13,15,17,19 ഈ ഒ സി ടേണുകളില്‍ തിരഞ്ഞെടുക്കുന്നു. അതായത് റാങ്ൿലിസ്റ്റിലെ ഒന്നാം റാങ്ക് നേടിയയാള്‍ ഒന്നാമത്തെ ഒ സി ടേണിലും പത്താം റാങ്കുള്ളയാള്‍ പത്തൊമ്പതാമത്തെ ഒ സി ടേണിലും തിരഞ്ഞെടുക്കപ്പെടുമെന്നര്‍ഥം. ഒസി ടേണിലേക്കുള്ള തിരഞ്ഞെടുപ്പിനുശേഷമേ റിസര്‍വേഷന്‍ ടേണിലേക്കു തിരഞ്ഞെടുപ്പു നടത്തൂ. അപ്പോള്‍ പത്താം റാങ്കിനു താഴെയുള്ളവരായിരിക്കും സംവരണടേണ്‍ അനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്നത്.
2,4,6,8,10,12,14,16,18,20 ഈ സംവരണ ടേണുകളില്‍ ഓരോ വിഭാഗത്തിലും പെട്ട ഉദ്യോഗാര്‍ഥികളെ റാങ്ക് ക്രമത്തില്‍ തിരഞ്ഞെടുക്കുന്നു. ഈ വിധത്തിലാണ് 20 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പു നടക്കുന്നത്. ഉദാഹരണം കൊണ്ട് ഇതു വിശദമാക്കാം. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷനല്‍ റ്റീച്ചര്‍(മെഡിക്കല്‍ ലാബററ്ററി റ്റെക്നീഷ്യന്‍) തസ്തികയുടെ 10/11/2008നു പ്രാബല്യത്തില്‍ വന്ന ലിസ്റ്റില്‍നിന്നു നടത്തിയ നിയമന ശിപാര്‍ശയാണിവിടെ ഉദാഹരിക്കുന്നത്:
ഇപ്രകാ‍രം തിരഞ്ഞെടുപ്പു നടത്തുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ സീനിയോറിറ്റി പ്രശ്നം കൂടി പരിഹരിക്കേണ്ടിവരും.അക്കാര്യത്തെക്കുറിച്ച് അടുത്തലക്കത്തില്‍.
ഒരു തസ്തികയ്ക്കുള്ള ആദ്യത്തെ തിരഞ്ഞെടുപ്പാണെന്നും ആയതിലേക്ക് റൊട്ടേഷന്‍ ആരംഭിക്കയാണെന്നും കരുതുക. ആ തസ്തികയുടെ 20 ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പു നടത്തേണ്ടതെന്നും വിചാരിക്കുക. ആദ്യമായി റൊട്ടേഷന്‍ ചാര്‍ട്ടുവച്ച്,അതിന്റെ ക്രമത്തില്‍ 20 ടേണുകളുള്ള റൊട്ടേഷന്‍ തയ്യാറാക്കുന്നു. അതായത് 1oc , 2 E, 3 oc, 4SC,  5OC,  6M  എന്നീ ക്രമത്തില്‍ 20 ടേണ്‍ വരെ. ഇതില്‍ 10 ഒ സി ടേണുകളും 10 റിസര്‍വേഷന്‍ ടേണുകളും ഉണ്ടായിരിക്കും. ആദ്യം ഒ സി ടേണുകള്‍ നികത്തും. റാങ്ൿലിസ്റ്റില്‍നിന്ന് മുന്നാക്ക-പിന്നാക്ക വ്യത്യാസമില്ലാ‍തെ, തികച്ചും റാങ്ക് ക്രമത്തില്‍ പത്താം റാങ്ക് വരെയുള്ള ഉദ്യോഗാര്‍ഥികളെ 1,3,5,7,9,11,13,15,17,19 ഈ ഒ സി ടേണുകളില്‍ തിരഞ്ഞെടുക്കുന്നു. അതായത് റാങ്ൿലിസ്റ്റിലെ ഒന്നാം റാങ്ക് നേടിയയാള്‍ ഒന്നാമത്തെ ഒ സി ടേണിലും പത്താം റാങ്കുള്ളയാള്‍ പത്തൊമ്പതാമത്തെ ഒ സി ടേണിലും തിരഞ്ഞെടുക്കപ്പെടുമെന്നര്‍ഥം. ഒസി ടേണിലേക്കുള്ള തിരഞ്ഞെടുപ്പിനുശേഷമേ റിസര്‍വേഷന്‍ ടേണിലേക്കു തിരഞ്ഞെടുപ്പു നടത്തൂ. അപ്പോള്‍ പത്താം റാങ്കിനു താഴെയുള്ളവരായിരിക്കും സംവരണടേണ്‍ അനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്നത്.
2,4,6,8,10,12,14,16,18,20 ഈ സംവരണ ടേണുകളില്‍ ഓരോ വിഭാഗത്തിലും പെട്ട ഉദ്യോഗാര്‍ഥികളെ റാങ്ക് ക്രമത്തില്‍ തിരഞ്ഞെടുക്കുന്നു. ഈ വിധത്തിലാണ് 20 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പു നടക്കുന്നത്.
ഉദാഹരണം കൊണ്ട് ഇതു വിശദമാക്കാം. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷനല്‍ റ്റീച്ചര്‍(മെഡിക്കല്‍ ലാബററ്ററി റ്റെക്നീഷ്യന്‍) തസ്തികയുടെ 10/11/2008നു പ്രാബല്യത്തില്‍ വന്ന ലിസ്റ്റില്‍നിന്നു നടത്തിയ നിയമന ശിപാര്‍ശയാണിവിടെ ഉദാഹരിക്കുന്നത്:

OC TURN

RANK No

NAME OF CANDIDATE

CASTE/

COMM-UNITY

RES TURN

RANK No

NAME OF CANDIDATE

01

01

Rakhy S

E

02 E

14

Sreeja S Asokan

03

02

Shemy A S

M

04 SC

67

Anupama P

05

03

Bindu S

E

06 M

30

Basheer M

07

04

Preetha A

08 LC

51

Nisha S J

09

05

Anoop K K

10 OBC

20

Sajith K

11

06

Sini P S

E

12 SC

103

Mithra K

13

07

Subha S

E

14 E

15

Muraledharan K K(T)

15

08

Indu A R

16 M

41

Shameena Beegom N

17

09

Lincy L Skariya

18 E

21

Sanjai D

19

10

Sony Varghese

20 V

69

Mini K

ഇവിടെ ഒ സി ടേണില്‍ 5 സംവരണ സമുദായ ഉദ്യോഗാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്;4 ഈഴവരും ഒരു മുസ്ലിമും.

Thursday, September 3, 2009

20 യൂണിറ്റ് എന്നാ‍ൽ?(പി എസ് സി നിയമനങ്ങളിൽ സംവരണ സമുദായക്കാരുടെ മെറ്റിറ്റ് അട്ടിമറിയുന്നതെങ്ങനെ?) 1

പി എസ് സി നിയമനത്തിലെ 20 യൂണിറ്റ് സമ്പ്രദായം എന്നാല്‍ എന്തെന്ന് പല സുഹൃത്തുക്കളും അന്വേഷിക്കയുണ്ടായി. ഉദ്യോഗാര്‍ഥികളില്‍ മിക്കവര്‍ക്കും സംവരണം, റൊട്ടേഷന്‍,നിയമന രീതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒന്നും തന്നെ അറിയില്ല എന്നതാണു സത്യം; വിശേഷിച്ച് പിന്നാക്ക വിഭാഗത്തില്‍‌പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക്. അപേക്ഷ അയയ്ക്കുന്നു, ടെസ്റ്റിനു വരുമ്പോള്‍ യാതൊരു തയ്യാറെടുപ്പും കൂടാതെ ടെസ്റ്റ് എഴുതുന്നു, ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നു, റാങ്ൿലിസ്റ്റില്‍ വന്നാല്‍ നിയമനം കിട്ടാനായി കാത്തിരിക്കുന്നു,കിട്ടിയാല്‍ മെറിറ്റിലാണോ സംവരണത്തിലാണോ എന്നൊന്നും നോക്കാതെ നിയമനം സ്വീകരിക്കുന്നു എന്നതാണു ഭൂരിപക്ഷത്തിന്റെയും രീതി.അവര്‍ക്ക് നിയമനത്തിന്റെ യൂണിറ്റിനെക്കുറിച്ചോ മെറിറ്റ്-സംവരണ നിയമനത്തെക്കുറിച്ചോ അറിയാനുള്ള താത്പര്യവും കുറവായിരിക്കും. എന്നിരുന്നാലും താത്പര്യമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കും   പി എസ് സി നിയമന സമ്പ്രദായത്തെക്കുറിച്ച് സാമാന്യ ധാരണയുള്ളവര്‍ക്കും പ്രയോജനപ്രദമാകും വിധം കഴിയുന്നത്ര ലളിതമായി പി എസ് സി നിയമനങ്ങളില്‍ സംവരണം പാലിക്കുന്നതെങ്ങനെ, സംവരണ -മെറിറ്റ് സീറ്റുകളില്‍ തിരഞ്ഞെടുപ്പു നടത്തുന്നതെങ്ങനെ, സംവരണ സമുദായങ്ങള്‍ക്ക് മെറിറ്റ് സീറ്റുകള്‍  നഷ്ടമാകുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുകയാണ് ഈ തുടരന്‍ പോസ്റ്റിന്റെ ലക്ഷ്യം. സംശയമുള്ളവര്‍, അക്കാര്യം കമന്റിലൂടെ അറിയിക്കാനപേക്ഷ.

കേരളത്തില്‍ സംവരണാവകാശമുള്ള എസ്-എസ്‌റ്റി-ഓബീസീ വിഭാഗങ്ങളുടെ ലിസ്റ്റ്  ഓരോ പി എസ് സി വിജ്ഞാപനത്തോടൊപ്പം ഗസറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ട്. പി എസ് സി മുഖേനയുള്ള നിയമനങ്ങളില്‍ ഈ സമുദായങ്ങളെ പത്തു ഗ്രൂപ്പുകളായി തിരിച്ചാണ് അവയ്ക്കോരോന്നിനും നിശ്ചിത സംവരണ ശതമാനം അനുവദിച്ചിട്ടുള്ളത്. ലാസ്റ്റ് ഗ്രേഡ് തസ്തികകള്‍ക്കും ലാസ്റ്റ്ഗ്രേഡിതര തസ്തികകള്‍ക്കും വ്യത്യസ്ത ശതമാനമാണു സംവരണം.താഴെ പറയുമ്പ്രകാരമാണത്:
ഗ്രൂപ്പ് സമുദായം കോഡ് സംവരണ ശതമാനം
ലാസ്റ്റ്
ഗ്രേഡ് ഇതരം
ഈഴവ/തീയ ഈഴവര്‍,തീയര്‍,ബില്ലവര്‍ E 11           14
മുസ്ലിം/മാപ്പിള മുസ്ലിങ്ങളും മാപ്പിളമാരും M 10           12
ലത്തീന്‍ കത്തോലിക്കര്‍ ലത്തീന്‍ ക്രിസ്ത്യാനികള്‍ LC 04 04
ധീവര അരയന്‍,വാലന്‍,മുക്കുവന്‍,അരയവാത്തിD 02 01
വിശ്വകര്‍മ ആശാരി,മൂശാരി,കൊല്ലന്‍,തട്ടാന്‍...V 02 03
എസ് ഐ യു സി നാടാര്‍/
ആങ്ഗ്ലോ ഇന്‍ഡ്യക്കാര്‍           SIUC N/AI 01 01
മറ്റു ക്രിസ്ത്യാനികള്‍  ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം
ചെയ്ത പട്ടികജാതിക്കാര്‍ OX 02 01
ഓ ബീ സീ             ഈഴവാത്തി,എഴുത്തച്ഛന്‍,കുഡുംബി,ശാലിയ
കണിയാന്‍,വിളക്കിത്തല നായര്‍,വെളുത്തേടത്ത്
നായര്‍ മുതല്‍‌പേര്‍(മുകളില്‍ പറഞ്ഞവരൊഴികെ
യുള്ളവര്‍) OBC 08 04
മൊത്തം ഓബീസീ സംവരണം BC 40 40
എസ് സി പട്ടികജാതിക്കാര്‍ SC 08 08
എസ് റ്റി പട്ടികവര്‍ഗക്കാര്‍ ST 02 02
മൊത്തം എസ് സി എസ് റ്റി സംവരണം SC-ST 10 10
മൊത്തം സംവരണം 50 50
പി എസ് സി വഴിയുള്ള നിയമനങ്ങളില്‍) 50% സീറ്റുകളാണ് മൊത്തം സംവരണം ചെയ്തിരിക്കുന്നത്; 40% ഓ ബീ സീക്കാര്‍ക്കും 10% എസ് സി-എസ് റ്റി വിഭാഗങ്ങള്‍ക്കും. 50% സീറ്റുകള്‍ മെറിറ്റ് സീറ്റുകളാണ്. ഈ സീറ്റുകളില്‍ തിരഞ്ഞെടുപ്പു നടത്തുന്നത് യോഗ്യത മാത്രം കണക്കിലെടുത്താണ്. ഇവയെ - ഈ സീറ്റുകളെ- തുറന്ന മത്സര(Open Competition[OC] )ത്തിനുള്ള സീറ്റുകളെന്നാണു പറയുന്നത്. സമുദായ വ്യത്യാസം കൂടാതെ(മുന്നാക്ക-പിന്നാക്ക വ്യത്യാസം കൂടാതെ) പ്രസ്തുത സീറ്റുകളില്‍ മത്സരിച്ച് യോഗ്യത നേടി നിയമനം സമ്പാദിക്കാന്‍ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും
അര്‍ഹതയുണ്ട്.പട്ടികജാതി-പട്ടികവര്‍ഗ-മറ്റു പിന്നാക്ക വര്‍ഗ(ഓ ബീ സീ)  ഉദ്യോഗാര്‍ഥികള്‍ക്കും,അതായത് സംവരണാവകാശമുള്ള സമുദായങ്ങള്‍ക്ക്, മെറിറ്റ് നിയമനത്തിന് അര്‍ഹതയുണ്ടെന്നും അങ്ങനെ അവര്‍ക്ക് മെറിറ്റില്‍ നിയമനം കിട്ടിയെന്നു കരുതി(തുറന്ന മത്സരത്തില്‍ സീറ്റുകള്‍ ലഭിച്ചുവെന്നു കരുതി) അവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളെ അതു ബാധിക്കരുതെന്നും[അതായത്, ആ സീറ്റില്‍ കുറവുവരുത്തതെന്ന്] ചട്ടം അനുശാസിക്കുന്നു:"The claims of members of Scheduled Castes and Scheduled Tribes and Other Backward Classes shall also be considered for the appointments which shall be filled on the basis of merit, and where a candidate belonging to a SC,ST or OBC is selected on the basis of merit, the number of posts reserved for SC,ST or OBC as the case may be, shall not in any way be affected."
1958ലെ കേരളാ സ്റ്റേറ്റ് & സബോഡിനേറ്റ് സര്‍വീസ് റൂള്‍സ് (കെ എസ് & എസ് എസ് ആര്‍) എന്ന ചട്ടത്തിന്റെ രണ്ടാം ഭാഗം (ജനറല്‍ റൂള്‍സ്) 14 മുതല്‍ 17 വരെയുള്ള നിയമങ്ങളാണ് സര്‍ക്കാര്‍‌-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സംവരണം പാലിക്കേണ്ടതെങ്ങനെയെന്നു നിര്‍ദേശിക്കുന്നത്. അതിലെ 14 (എ) നിയമം നിയമനത്തിന്റെ യൂണിറ്റ് 20 ആയിരിക്കണമെന്നു നിര്‍ദേശിക്കുന്നു:"The unit of appointment for the purpose of this rule shall be 20, of which 2 shall be reserved for SC and ST and 8 shall be reserved for the OBC and remaining 10 shall be filled on the basis of merit."  നിയമനത്തിന്റെ യൂണിറ്റ് 20 ആയിരിക്കണം; അതില്‍ രണ്ടെണ്ണം പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്കും എട്ടെണ്ണം മറ്റു പിന്നാക്ക വര്‍ഗങ്ങള്‍ക്കും ബാക്കി പത്തെണ്ണം മെറിറ്റടിസ്ഥാനത്തിലും നികത്തണമെന്നും അര്‍ഥം.  എസ് സി-എസ് റ്റി-ഓ ബീ സീക്കാരുടെ മെറിറ്റ് അവകാശത്തെക്കുറിച്ചു പ്രതിപാദിക്കുന്നത് 14(ബി)യിലാണ്. അതാണ് ആദ്യം ഉദ്ധരിച്ചത്. എന്നാല്‍ പി എസ് സി നിയമനത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി നടന്നുകൊണ്ടിരിക്കുന്നത്, 14(എ) നടപ്പാക്കുമ്പോള്‍ 14(ബി) ലംഘിക്കപ്പെടുന്നതാണ്.അതായത്,സംവരണ സമുദായങ്ങള്‍ക്കും മെറിറ്റ് സീറ്റിനര്‍ഹതയുണ്ടെന്ന നിയമം പാലിക്കപ്പെടുന്നില്ല എന്നര്‍ഥം.അഥവാ ഏട്ടിലെ പശു പുല്ലു തിന്നില്ല.
ഇതെങ്ങനെ സംഭവിക്കുന്നു എന്നു മനസ്സിലാകണമെങ്കില്‍, പി എസ് സി നിയമനം, സംവരണം, റൊട്ടേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രാഥമികമായ ധാരണയെങ്കിലും വേണം.
അതേക്കുറിച്ച് അടുത്തലക്കത്തില്‍.
കേരളത്തില്‍ സംവരണാവകാശമുള്ള എസ്-എസ്‌റ്റി-ഓബീസീ വിഭാഗങ്ങളുടെ ലിസ്റ്റ്  ഓരോ പി എസ് സി വിജ്ഞാപനത്തോടൊപ്പം ഗസറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ട്.
പി എസ് സി മുഖേനയുള്ള നിയമനങ്ങളില്‍ ഈ സമുദായങ്ങളെ പത്തു ഗ്രൂപ്പുകളായി തിരിച്ചാണ് അവയ്ക്കോരോന്നിനും നിശ്ചിത സംവരണ ശതമാനം അനുവദിച്ചിട്ടുള്ളത്. ലാസ്റ്റ് ഗ്രേഡ് തസ്തികകള്‍ക്കും ലാസ്റ്റ്ഗ്രേഡിതര തസ്തികകള്‍ക്കും വ്യത്യസ്ത ശതമാനമാണു സംവരണം.താഴെ പറയുമ്പ്രകാരമാണത്:
ഈഴവ/തീയ (ഈഴവര്‍,തീയര്‍,ബില്ലവര്‍ ): E ലാസ്റ്റ് ഗ്രേഡില്‍:11 ഇതര തസ്തികകളില്‍:14
മുസ്ലിം/മാപ്പിള (മുസ്ലിങ്ങളും മാപ്പിളമാരും): M 10      /     12
ലത്തീന്‍ കത്തോലിക്കര്‍ (ലത്തീന്‍ ക്രിസ്ത്യാനികള്‍):  LC 04 / 04
ധീവര (അരയന്‍,വാലന്‍,മുക്കുവന്‍,അരയവാത്തി):D 02 / 01
വിശ്വകര്‍മ (ആശാരി,മൂശാരി,കൊല്ലന്‍,തട്ടാന്‍...):V 02 / 03
എസ് ഐ യു സി നാടാര്‍/
ആങ്ഗ്ലോ ഇന്‍ഡ്യക്കാര്‍:           SIUC N/AI 01 /01
മറ്റു ക്രിസ്ത്യാനികള്‍  (ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം
ചെയ്ത പട്ടികജാതിക്കാര്‍): OX 02 /01
ഓ ബീ സീ  (ഈഴവാത്തി,എഴുത്തച്ഛന്‍,കുഡുംബി,ശാലിയ
കണിയാന്‍,വിളക്കിത്തല നായര്‍,വെളുത്തേടത്ത്
നായര്‍ മുതല്‍‌പേര്‍-അറുപതില്‍‌പ്പരം സമുദായങ്ങള്‍)[മുകളില്‍ പറഞ്ഞവരൊഴികെ
യുള്ളവര്‍]: OBC 08 04
മൊത്തം ഓബീസീ സംവരണം: [BC] 40 / 40
എസ് സി (പട്ടികജാതിക്കാര്‍-എഴുപതോളം സമുദായങ്ങള്‍): SC 08 / 08
എസ് റ്റി (പട്ടികവര്‍ഗക്കാര്‍-മുപ്പത്തഞ്ചു സമുദായങ്ങള്‍): ST 02 / 02
മൊത്തം എസ് സി എസ് റ്റി സംവരണം: SC-ST 10 / 10
മൊത്തം സംവരണം : 50 /50
പി എസ് സി വഴിയുള്ള നിയമനങ്ങളില്‍ 50% സീറ്റുകളാണ് മൊത്തം സംവരണം ചെയ്തിരിക്കുന്നത്; 40% ഓ ബീ സീക്കാര്‍ക്കും 10% എസ് സി-എസ് റ്റി വിഭാഗങ്ങള്‍ക്കും. 50% സീറ്റുകള്‍ മെറിറ്റ് സീറ്റുകളാണ്. ഈ സീറ്റുകളില്‍ തിരഞ്ഞെടുപ്പു നടത്തുന്നത് യോഗ്യത മാത്രം കണക്കിലെടുത്താണ്. ഇവയെ - ഈ സീറ്റുകളെ- തുറന്ന മത്സര(Open Competition[OC] )ത്തിനുള്ള സീറ്റുകളെന്നാണു പറയുന്നത്. സമുദായ വ്യത്യാസം കൂടാതെ(മുന്നാക്ക-പിന്നാക്ക വ്യത്യാസം കൂടാതെ) പ്രസ്തുത സീറ്റുകളില്‍ മത്സരിച്ച് യോഗ്യത നേടി നിയമനം സമ്പാദിക്കാന്‍ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും
അര്‍ഹതയുണ്ട്.പട്ടികജാതി-പട്ടികവര്‍ഗ-മറ്റു പിന്നാക്ക വര്‍ഗ(ഓ ബീ സീ)  ഉദ്യോഗാര്‍ഥികള്‍ക്കും,അതായത് സംവരണാവകാശമുള്ള സമുദായങ്ങള്‍ക്ക്, മെറിറ്റ് നിയമനത്തിന് അര്‍ഹതയുണ്ടെന്നും അങ്ങനെ അവര്‍ക്ക് മെറിറ്റില്‍ നിയമനം കിട്ടിയെന്നു കരുതി(തുറന്ന മത്സരത്തില്‍ സീറ്റുകള്‍ ലഭിച്ചുവെന്നു കരുതി) അവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളെ അതു ബാധിക്കരുതെന്നും[അതായത്, ആ സീറ്റില്‍ കുറവുവരുത്തതെന്ന്] ചട്ടം അനുശാസിക്കുന്നു:"The claims of members of Scheduled Castes and Scheduled Tribes and Other Backward Classes shall also be considered for the appointments which shall be filled on the basis of merit, and where a candidate belonging to a SC,ST or OBC is selected on the basis of merit, the number of posts reserved for SC,ST or OBC as the case may be, shall not in any way be affected."
1958ലെ കേരളാ സ്റ്റേറ്റ് & സബോഡിനേറ്റ് സര്‍വീസ് റൂള്‍സ് (കെ എസ് & എസ് എസ് ആര്‍) എന്ന ചട്ടത്തിന്റെ രണ്ടാം ഭാഗം (ജനറല്‍ റൂള്‍സ്) 14 മുതല്‍ 17 വരെയുള്ള നിയമങ്ങളാണ് സര്‍ക്കാര്‍‌-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സംവരണം പാലിക്കേണ്ടതെങ്ങനെയെന്നു നിര്‍ദേശിക്കുന്നത്. അതിലെ 14 (എ) നിയമം നിയമനത്തിന്റെ യൂണിറ്റ് 20 ആയിരിക്കണമെന്നു നിര്‍ദേശിക്കുന്നു:"The unit of appointment for the purpose of this rule shall be 20, of which 2 shall be reserved for SC and ST and 8 shall be reserved for the OBC and remaining 10 shall be filled on the basis of merit."  നിയമനത്തിന്റെ യൂണിറ്റ് 20 ആയിരിക്കണം; അതില്‍ രണ്ടെണ്ണം പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്കും എട്ടെണ്ണം മറ്റു പിന്നാക്ക വര്‍ഗങ്ങള്‍ക്കും ബാക്കി പത്തെണ്ണം മെറിറ്റടിസ്ഥാനത്തിലും നികത്തണമെന്നും അര്‍ഥം.  എസ് സി-എസ് റ്റി-ഓ ബീ സീക്കാരുടെ മെറിറ്റ് അവകാശത്തെക്കുറിച്ചു പ്രതിപാദിക്കുന്നത് 14(ബി)യിലാണ്. അതാണ് ആദ്യം ഉദ്ധരിച്ചത്. എന്നാല്‍ പി എസ് സി നിയമനത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി നടന്നുകൊണ്ടിരിക്കുന്നത്, 14(എ) നടപ്പാക്കുമ്പോള്‍ 14(ബി) ലംഘിക്കപ്പെടുന്നതാണ്.അതായത്,സംവരണ സമുദായങ്ങള്‍ക്കും മെറിറ്റ് സീറ്റിനര്‍ഹതയുണ്ടെന്ന നിയമം പാലിക്കപ്പെടുന്നില്ല എന്നര്‍ഥം.അഥവാ ഏട്ടിലെ പശു പുല്ലു തിന്നില്ല.
ഇതെങ്ങനെ സംഭവിക്കുന്നു എന്നു മനസ്സിലാകണമെങ്കില്‍, പി എസ് സി നിയമനം, സംവരണം, റൊട്ടേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രാഥമിക ധാരണയെങ്കിലും വേണം.
അതേക്കുറിച്ച് അടുത്തലക്കത്തില്‍.