Saturday, September 12, 2009

റാങ്ൿലിസ്റ്റിൽ നിന്ന് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതെങ്ങനെ?

റാങ്ൿലിസ്റ്റില്‍ നിന്ന് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നതെങ്ങനെ?
ഒരു തസ്തികയ്ക്കുള്ള ആദ്യത്തെ തിരഞ്ഞെടുപ്പാണെന്നും ആയതിലേക്ക് റൊട്ടേഷന്‍ ആരംഭിക്കയാണെന്നും കരുതുക. ആ തസ്തികയുടെ 20 ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പു നടത്തേണ്ടതെന്നും വിചാരിക്കുക. ആദ്യമായി റൊട്ടേഷന്‍ ചാര്‍ട്ടുവച്ച്,അതിന്റെ ക്രമത്തില്‍ 20 ടേണുകളുള്ള റൊട്ടേഷന്‍ തയ്യാറാക്കുന്നു. അതായത് 1  2  3  4  5  6  എന്നീ ക്രമത്തില്‍ 20 ടേണ്‍ വരെ. ഇതില്‍ 10 ഒ സി ടേണുകളും 10 റിസര്‍വേഷന്‍ ടേണുകളും ഉണ്ടായിരിക്കും. ആദ്യം ഒ സി ടേണുകള്‍ നികത്തും. റാങ്ൿലിസ്റ്റില്‍നിന്ന് മുന്നാക്ക-പിന്നാക്ക വ്യത്യാസമില്ലാ‍തെ, തികച്ചും റാങ്ക് ക്രമത്തില്‍ പത്താം റാങ്ക് വരെയുള്ള ഉദ്യോഗാര്‍ഥികളെ 1,3,5,7,9,11,13,15,17,19 ഈ ഒ സി ടേണുകളില്‍ തിരഞ്ഞെടുക്കുന്നു. അതായത് റാങ്ൿലിസ്റ്റിലെ ഒന്നാം റാങ്ക് നേടിയയാള്‍ ഒന്നാമത്തെ ഒ സി ടേണിലും പത്താം റാങ്കുള്ളയാള്‍ പത്തൊമ്പതാമത്തെ ഒ സി ടേണിലും തിരഞ്ഞെടുക്കപ്പെടുമെന്നര്‍ഥം. ഒസി ടേണിലേക്കുള്ള തിരഞ്ഞെടുപ്പിനുശേഷമേ റിസര്‍വേഷന്‍ ടേണിലേക്കു തിരഞ്ഞെടുപ്പു നടത്തൂ. അപ്പോള്‍ പത്താം റാങ്കിനു താഴെയുള്ളവരായിരിക്കും സംവരണടേണ്‍ അനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്നത്.
2,4,6,8,10,12,14,16,18,20 ഈ സംവരണ ടേണുകളില്‍ ഓരോ വിഭാഗത്തിലും പെട്ട ഉദ്യോഗാര്‍ഥികളെ റാങ്ക് ക്രമത്തില്‍ തിരഞ്ഞെടുക്കുന്നു. ഈ വിധത്തിലാണ് 20 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പു നടക്കുന്നത്. ഉദാഹരണം കൊണ്ട് ഇതു വിശദമാക്കാം. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷനല്‍ റ്റീച്ചര്‍(മെഡിക്കല്‍ ലാബററ്ററി റ്റെക്നീഷ്യന്‍) തസ്തികയുടെ 10/11/2008നു പ്രാബല്യത്തില്‍ വന്ന ലിസ്റ്റില്‍നിന്നു നടത്തിയ നിയമന ശിപാര്‍ശയാണിവിടെ ഉദാഹരിക്കുന്നത്:
ഇപ്രകാ‍രം തിരഞ്ഞെടുപ്പു നടത്തുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ സീനിയോറിറ്റി പ്രശ്നം കൂടി പരിഹരിക്കേണ്ടിവരും.അക്കാര്യത്തെക്കുറിച്ച് അടുത്തലക്കത്തില്‍.
ഒരു തസ്തികയ്ക്കുള്ള ആദ്യത്തെ തിരഞ്ഞെടുപ്പാണെന്നും ആയതിലേക്ക് റൊട്ടേഷന്‍ ആരംഭിക്കയാണെന്നും കരുതുക. ആ തസ്തികയുടെ 20 ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പു നടത്തേണ്ടതെന്നും വിചാരിക്കുക. ആദ്യമായി റൊട്ടേഷന്‍ ചാര്‍ട്ടുവച്ച്,അതിന്റെ ക്രമത്തില്‍ 20 ടേണുകളുള്ള റൊട്ടേഷന്‍ തയ്യാറാക്കുന്നു. അതായത് 1oc , 2 E, 3 oc, 4SC,  5OC,  6M  എന്നീ ക്രമത്തില്‍ 20 ടേണ്‍ വരെ. ഇതില്‍ 10 ഒ സി ടേണുകളും 10 റിസര്‍വേഷന്‍ ടേണുകളും ഉണ്ടായിരിക്കും. ആദ്യം ഒ സി ടേണുകള്‍ നികത്തും. റാങ്ൿലിസ്റ്റില്‍നിന്ന് മുന്നാക്ക-പിന്നാക്ക വ്യത്യാസമില്ലാ‍തെ, തികച്ചും റാങ്ക് ക്രമത്തില്‍ പത്താം റാങ്ക് വരെയുള്ള ഉദ്യോഗാര്‍ഥികളെ 1,3,5,7,9,11,13,15,17,19 ഈ ഒ സി ടേണുകളില്‍ തിരഞ്ഞെടുക്കുന്നു. അതായത് റാങ്ൿലിസ്റ്റിലെ ഒന്നാം റാങ്ക് നേടിയയാള്‍ ഒന്നാമത്തെ ഒ സി ടേണിലും പത്താം റാങ്കുള്ളയാള്‍ പത്തൊമ്പതാമത്തെ ഒ സി ടേണിലും തിരഞ്ഞെടുക്കപ്പെടുമെന്നര്‍ഥം. ഒസി ടേണിലേക്കുള്ള തിരഞ്ഞെടുപ്പിനുശേഷമേ റിസര്‍വേഷന്‍ ടേണിലേക്കു തിരഞ്ഞെടുപ്പു നടത്തൂ. അപ്പോള്‍ പത്താം റാങ്കിനു താഴെയുള്ളവരായിരിക്കും സംവരണടേണ്‍ അനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്നത്.
2,4,6,8,10,12,14,16,18,20 ഈ സംവരണ ടേണുകളില്‍ ഓരോ വിഭാഗത്തിലും പെട്ട ഉദ്യോഗാര്‍ഥികളെ റാങ്ക് ക്രമത്തില്‍ തിരഞ്ഞെടുക്കുന്നു. ഈ വിധത്തിലാണ് 20 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പു നടക്കുന്നത്.
ഉദാഹരണം കൊണ്ട് ഇതു വിശദമാക്കാം. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷനല്‍ റ്റീച്ചര്‍(മെഡിക്കല്‍ ലാബററ്ററി റ്റെക്നീഷ്യന്‍) തസ്തികയുടെ 10/11/2008നു പ്രാബല്യത്തില്‍ വന്ന ലിസ്റ്റില്‍നിന്നു നടത്തിയ നിയമന ശിപാര്‍ശയാണിവിടെ ഉദാഹരിക്കുന്നത്:
OC TURN
RANK No
NAME OF CANDIDATE
CASTE/
COMM-UNITY
RES TURN
RANK No
NAME OF CANDIDATE
01
01
Rakhy S
E
02 E
14
Sreeja S Asokan
03
02
Shemy A S
M
04 SC
67
Anupama P
05
03
Bindu S
E
06 M
30
Basheer M
07
04
Preetha A

08 LC
51
Nisha S J
09
05
Anoop K K

10 OBC
20
Sajith K
11
06
Sini P S
E
12 SC
103
Mithra K
13
07
Subha S
E
14 E
15
Muraledharan K K(T)
15
08
Indu A R

16 M
41
Shameena Beegom N
17
09
Lincy L Skariya

18 E
21
Sanjai D
19
10
Sony Varghese

20 V
69
Mini K
ഇവിടെ ഒ സി ടേണില്‍ 5 സംവരണ സമുദായ ഉദ്യോഗാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്;4 ഈഴവരും ഒരു മുസ്ലിമും.
ഇപ്രകാ‍രം തിരഞ്ഞെടുപ്പു നടത്തുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ സീനിയോറിറ്റി പ്രശ്നം കൂടി പരിഹരിക്കേണ്ടിവരും.അക്കാര്യത്തെക്കുറിച്ച് അടുത്തലക്കത്തില്‍.

No comments:

Post a Comment