Tuesday, September 29, 2009

മാർക്കു കൂടിയയാൾ സംവരണത്തിലും കുറഞ്ഞയാൾ മെറിറ്റിലും!

മേല്‍ വിവരിച്ച ലിസ്റ്റില്‍(Vocational Teacher[MLT] )നിന്ന് പി എസ് സി 76 പേരെ തിരഞ്ഞെടുത്തപ്പോഴത്തെ അവസ്ഥ ഇതായിരുന്നു:[യഥാര്‍ഥത്തില്‍ 75 പേരെ മാത്രമേ അഡ്വൈസ് ചെയ്തുള്ളൂ. 70 വിശ്വകര്‍മ ടേണില്‍ അഡ്വൈസ് ചെയ്യാന്‍ വിശ്വകര്‍മ ഉദ്യോഗാര്‍ഥി ഇല്ലാതിരുന്നതിനാല്‍ അത് ഒഴിച്ചിട്ടു.[അത് പിന്നാക്കക്കാര്‍ ചെയ്ത മറ്റൊരബദ്ധം. നരേന്ദ്രന്‍ കമീഷന്‍ പാക്കേജിന്റെ ഭാഗമായി വരുത്തിയ ഭേദഗതി അനുസരിച്ച് ഇപ്പോള്‍ ഏതെങ്കിലും പിന്നാക്ക വിഭാഗത്തിന്റെ ടേണ്‍ നികത്താന്‍ ആ വിഭാഗത്തിലെ ഉദ്യോഗാര്‍ഥി ഇല്ലെങ്കില്‍ ആ ടേണ്‍ നികത്താതെ ഒഴിച്ചിട്ട് സ്പെഷല്‍ റിക്രൂട്ട്മെന്റ് നടത്തണം. മുന്‍പ് ആ ടേണ്‍ തൊട്ടടുത്ത ബി സി ഉദ്യോഗാര്‍ഥിക്കു നല്‍കുമായിരുന്നു.ആ സമുദായത്തിലും ആളില്ലെങ്കില്‍ അതിനടുത്ത സമുദായത്തിന്.അങ്ങനെ തുടര്‍ന്നുപോകും. ആരും ഇല്ലാതെ വന്നാല്‍ ഓസീയിലേക്കു പോകും.(ഇപ്പോളുള്ള ഒരു ലിസ്റ്റിലും അങ്ങനെയൊരു സാഹചര്യം വരാറില്ല). പിന്നീടു വരുന്ന ലിസ്റ്റില്‍നിന്നു നിയമനം ആരംഭിക്കുമ്പോള്‍ അങ്ങനെ അധികമായി നല്‍കിയ സീറ്റ് ആ സമുദായത്തില്‍നിന്നു തിരിച്ചുപിടിച്ച് നഷ്ടപ്പെട്ടവര്‍ക്കു തിരിച്ചു നല്‍കും.ഒരു കുഴപ്പവുമില്ലാതെ നടന്നുവന്നിരുന്ന ആ സമ്പ്രദായം ചില പിന്നാക്ക സമുദായ സംഘടനകളുടെ തെറ്റിദ്ധാരണ മൂലമാണു നിര്‍ത്തലാക്കി മുകളില്‍‌പ്പറഞ്ഞ,സമയം മെനക്കെടുത്തുന്ന ഏര്‍പ്പാടു കൊണ്ടുവന്നത്. കാര്യങ്ങള്‍ ശരിയാംവണ്ണം പഠിക്കാതെ, അഥവാ അങ്ങനെ പഠിച്ചിട്ടുള്ളവരെ വിശ്വാസത്തിലെടുക്കാതെ എടുത്തുചാടിയതുകൊണ്ടു സംഭവിച്ച വലിയ ഒരു അബദ്ധം.അതിനി തിരുത്താനും പാടാണ്.[‘നിങ്ങള്‍ക്ക് എപ്പോഴും ഈ ചട്ടഭേദഗതി തന്നെയുള്ളോ പറയാന്‍?’ എന്ന് ഏതു സര്‍ക്കാരും ചോദിക്കില്ലേ?] നരേന്ദ്രന്‍ കമീഷന്‍ ചൂണ്ടിക്കാണിച്ച ഉദ്യോഗനഷ്ടം സംഭവിച്ചത്, തങ്ങളുടെ സമുദായത്തിന്റെ സീറ്റുകള്‍ ഓപ്പണ്‍ മെറിറ്റിലേക്കു പോയതുകൊണ്ടാണെന്ന ധാരണയുടെ പുറത്തായിരിക്കാം മേല്‍‌പ്പറഞ്ഞ പിന്നാക്ക സംഘടനകള്‍ ഇങ്ങനെയൊരു ചട്ടഭേദഗതിക്കായി ശ്രമിച്ചത്. ആദ്യകാലങ്ങളില്‍ ലിസ്റ്റുകളില്‍ വേണ്ടത്ര സംവരണ സമുദായ ഉദ്യോഗാര്‍ഥികള്‍ ഇല്ലാതിരുന്ന സാഹചര്യങ്ങളില്‍ അങ്ങനെ ഓപ്പണ്‍ മെറിറ്റിലേക്കു പോയിട്ടുണ്ടാകാം. എന്നാല്‍ ഇന്ന് ആ സാഹചര്യം ഇല്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെ മെറിറ്റ് സീറ്റ് അട്ടിമറി പരിഹരിക്കയാ‍ണ് ആ പ്രശ്നം പരിഹരിക്കാനുള്ള ശരിയായ വഴി.]
OC       BC        PH     Total
0         0          0        0     Previous
37        37         2*        76   Present
37        37         2        76  Total
List of unfilled Turns of Communities       :   MR  I  70  V
*1. R 54 2. R 14 S/L  M
(Only 75 advised  1 NCA)
മൊത്തം അഡ്വൈസ് ചെയ്ത ഉദ്യോഗാര്‍ഥികളില്‍ രണ്ടുപേര്‍ വികലാംഗ വിഭാഗത്തില്‍ നിന്നായിരുന്നു. [33, 66, 99 ഇങ്ങനെ മൂന്ന് സീറ്റുകളാണവര്‍ക്ക്. 33 അന്ധനും 66 ബധിര-മൂക ഉദ്യോഗാര്‍ഥിയ്ക്കും 99 മറ്റുള്ള വികലാംഗര്‍(ഓര്‍ത്തോ)ക്കുമാണു നല്‍കുന്നത്. ഇവിടെ അതില്‍ ചില പിശകുപറ്റി. പിന്നീട് അതു തിരുത്തിയെന്നു തോന്നുന്നു.നമ്മുടെ കേസില്‍ അതു ബാധകമല്ലാത്തതിനാല്‍ അതേക്കുറിച്ചു പരാമര്‍ശിക്കുന്നില്ല.] അപ്പോള്‍ ബാക്കി 74 പേര്‍. അതില്‍ 37 മെറിറ്റും(ഓസീയും) 37 സംവരണവും. നമുക്ക് അഡ്വൈസ് ലിസ്റ്റിലേക്കു വരാം:
37 ഓ സീ ടേണുകളില്‍ വെറും ആറു സംവരണ സമുദായക്കാര്‍ മാത്രമാണു തിരഞ്ഞെടുക്കപ്പെട്ടത്. 5 ഈഴവരും ഒരു മുസ്ലിമും. അതില്‍ അഞ്ചുപേരും ആദ്യ യൂണിറ്റിലാണു തിരഞ്ഞെടുക്കപ്പെട്ടത്. ബാക്കി ഒരാള്‍ മൂന്നാമത്തെ യൂണിറ്റിലും. [അതൊരു അപവാദം മാത്രമാണ്. സാധാരണ ഗതിയില്‍ ആദ്യ യൂണിറ്റില്‍ മാത്രമേ പിന്നാക്കക്കാര്‍ക്കു മെറിറ്റില്‍ നിയമനം കിട്ടൂ.] ഇവിടെ യഥാര്‍ഥത്തില്‍ റാങ്ൿലിസ്റ്റിലെ ആദ്യത്തെ 37 പേരില്‍ 13 സംവരണ സമുദായ ഉദ്യോഗാര്‍ഥികള്‍ ഉണ്ടായിരുന്നു. 10 ഈഴവരും 2 മുസ്ലിങ്ങളും 1 ഓ ബീ സീയും. അതില്‍ 5 ഈഴവരെയും 1 മുസ്ലിമിനെയും ആകെയുള്ള ഒരു ഓബിസിക്കാരനെയും സംവരണ ടേണില്‍ ഒതുക്കാന്‍ ഈ 20 യൂണിറ്റ് സമ്പ്രദായം കൊണ്ടു പി എസ് സിക്കു സാധിച്ചു. ഫലം എന്തായി? അത്രയും അനര്‍ഹരായ മുന്നാക്ക സമുദായ ഉദ്യോഗാര്‍ഥികള്‍ക്കു നിയമനം കിട്ടി. [വെറുതെയാണോ എന്‍ എസ് എസ് സുപ്രീം കോടതിവരെ പോയി ഫൈറ്റു ചെയ്തത്?]
ഇവിടെത്തെ വൈരുധ്യം ഒന്നു നോക്കുക: 38,39,40,42,44,45,48 ഈ അനര്‍ഹരായ മുന്നാക്ക സമുദായ ഉദ്യോഗാര്‍ഥികള്‍ക്കു മെറിറ്റില്‍ നിയമനം കിട്ടിയപ്പോള്‍ അവരേക്കാള്‍ മാര്‍ക്കു കൂടുതല്‍ വാങ്ങി റാങ്ൿലിസ്റ്റില്‍ മുന്‍പില്‍ വന്ന 14,15,21,28,36 എന്നീ ഈഴവ ഉദ്യോഗാര്‍ഥികളെയും 20-‍ാം റാങ്കുനേടിയ ഓബീസീ ഉദ്യോഗാര്‍ഥിയേയും 30-‍ാം റാങ്കുനേടിയ മുസ്ലിം ഉദ്യോഗാര്‍ഥിയേയും സംവരണ ടേണില്‍ നിയമിച്ചിരിക്കുന്നു. ഈ നിയമന രീതിയേയാണ് ഒരാപകവുമില്ലാത്തതെന്ന് പി എസ് സിയും എന്‍ എസ് എസ്സും സുപ്രീം കോടതിയും സര്‍ട്ടിഫൈ ചെയ്തിരിക്കുന്നത്.

1 comment:

  1. സുദേഷ് എം ആർSeptember 29, 2009 at 10:03 PM

    38,39,40,42,44,45,48 ഈ അനർഹരായ മുന്നാക്ക സമുദായ ഉദ്യോഗാർഥികൾക്കു മെറിറ്റിൽ നിയമനം കിട്ടിയപ്പോൾ അവരേക്കാൾ മാർക്കു കൂടുതൽ വാങ്ങി റാങ്ൿലിസ്റ്റിൽ മുൻപിൽ വന്ന 14,15,21,28,36 എന്നീ ഈഴവ ഉദ്യോഗാർഥികളെയും 20-‍ാം റാങ്കുനേടിയ ഓബീസീ ഉദ്യോഗാർഥിയേയും 30-‍ാം റാങ്കുനേടിയ മുസ്ലിം ഉദ്യോഗാർഥിയേയും സംവരണ ടേണിൽ നിയമിച്ചിരിക്കുന്നു. ഈ നിയമന രീതിയേയാണ് ഒരാപകവുമില്ലാത്തതെന്ന് പി എസ് സിയും എൻ എസ് എസ്സും സുപ്രീം കോടതിയും സർട്ടിഫൈ ചെയ്തിരിക്കുന്നത്

    ReplyDelete