Tuesday, March 15, 2011

അതേ അധ്യാപകരും അതേ വിദ്യാര്‍ഥികളും

BEHOLD her, single in the field,
Yon solitary Highland Lass!
Reaping and singing by herself;
Stop here, or gently pass!
Alone she cuts and binds the grain,
And sings a melancholy strain;
O listen! for the Vale profound
Is overflowing with the sound.
No Nightingale did ever chaunt
More welcome notes to weary bands
Of travellers in some shady haunt,
Among Arabian sands:
A voice so thrilling ne'er was heard
In spring-time from the Cuckoo-bird,
Breaking the silence of the seas
Among the farthest Hebrides.
Will no one tell me what she sings?—
Perhaps the plaintive numbers flow
For old, unhappy, far-off things,
And battles long ago:
Or is it some more humble lay,
Familiar matter of to-day?
Some natural sorrow, loss, or pain,
That has been, and may be again?
Whate'er the theme, the Maiden sang
As if her song could have no ending;
I saw her singing at her work,
And o'er the sickle bending;—
I listen'd, motionless and still;
And, as I mounted up the hill,
The music in my heart I bore,
Long after it was heard no more.

     ഇംഗ്ലീഷ് റൊമാന്റിക് കവി വില്യം വേഡ്സ് വേസിന്റെ(William Wordsworth 1770–1850)ന്റെ Solitary Reaper(ഏകാകിയായ കൊയ്ത്തുകാരി )എന്ന പ്രസിദ്ധമായ കാവ്യ(poem)മാണ് മുകളില്‍ ഉദ്ധരിച്ചു ചേര്‍ത്തിരിക്കുന്നത്.ഈ ലേഖകന്‍ അതു പ്രീഡിഗ്രിക്കു പഠിച്ചതാണ്(1981-83). ഇന്നും ആ കവിത മനസ്സില്‍ നിന്നു പോയിട്ടില്ല.മാല്യങ്കര(മൂത്തകുന്നം) എസ് എന്‍ എം കോളെജില്‍ ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന അധ്യാപികയും വൈപ്പിനില്‍ ഞങ്ങള്‍ക്ക് ഇംഗ്ലീഷ് ട്യൂഷന്‍ എടുത്തിരുന്ന, ഇന്ന് ഒരു പ്രസിദ്ധ ദിനപത്രത്തില്‍ സബ് എഡിറ്ററായി ജോലി നോക്കുന്ന അന്നത്തെ ട്യൂഷന്‍ മാസ്റ്ററും ആ കാവ്യം അത്ര നന്നായാണു പഠിപ്പിച്ചിരുന്നത്. എന്നാല്‍ ഇരുകൂട്ടരും അതിലെ Among the farthest Hebrides എന്ന വരിയിലെ Hebrides എന്ന വാക്ക്(ഒരു സ്ഥലപ്പേരാണത്) ഹെബ്രൈഡ്സ് എന്നു തെറ്റായാണ് ഉച്ചരിച്ചിരുന്നത്.വാസ്തവത്തില്‍ പ്രാസം ഒപ്പിച്ചുള്ള ആ കാവ്യത്തില്‍ ഹെബ്രൈഡ്സ് എന്ന ഉച്ചാരണം ചേരില്ലായിരുന്നു. അതിനു മുന്നിലത്തെ വരിയായ Breaking the silence of the seas എന്നത് അവസാനിക്കുന്നത് സീസ് എന്നാണ്. അതനുസരിച്ച് Hebrides ന്റെ അവസാനം ഡീസ് എന്നാകാനാണു സാധ്യത. പക്ഷേ അക്കാര്യമൊന്നും ആ അധ്യാപകരോ ക്ലാസിലെ മറ്റു വിദ്യാര്‍ത്ഥികളോ ശ്രദ്ധിച്ചതായി തോന്നിയില്ല. തന്മൂലം ആ പദത്തിന്റെ ശരിയായ ഉച്ചാരണം എന്തെന്ന് അന്വേഷിക്കാന്‍ അവരാരും താത്പര്യവും കാണിച്ചില്ല. എനിക്കു പക്ഷേ അതിലൊരു അന്വേഷണ കൌതുകം തോന്നി. അങ്ങനെ ആ വാക്കിന്റെ ശരിയായ ഉച്ചാരണം എന്തെന്ന് അന്വേഷിക്കാനായി ശ്രമം തുടങ്ങി.ഇന്നത്തെ പോലെ ഇന്റര്‍നെറ്റൊന്നും ലഭ്യമല്ലല്ലോ.അതുകൊണ്ട് പലരോടും അന്വേഷിച്ചു. നിഘണ്ടുക്കള്‍ പരതി.ആര്‍ക്കും കൃത്യമായി അറിയില്ലായിരുന്നു അതിന്റെ ഉച്ചാരണം.ഊഹിച്ച് പലരും പല ഉച്ചാരണങ്ങളും പറഞ്ഞെങ്കിലും ശരിയായ ഉച്ചാരണം അതിലൊന്നും ഇല്ലായിരുന്നു. സ്ഥലപ്പേരായാതിനാല്‍ ഒട്ടുമിക്ക ഡിക്ഷനറിയിലും ആ പദം ഉണ്ടായിരുന്നുമില്ല. അക്കാലത്ത് എന്റെ സുഹൃത്തിന് അദ്ദേഹത്തിന്റെ സഹോദരി, തൊഴിലില്ലായ്മാ വേതനം കിട്ടിയപ്പോള്‍ ഒരു ഇംഗ്ലീഷ്-ഇംഗ്ലീഷ് നിഘണ്ടു വാങ്ങിക്കൊടുത്തിരുന്ന കാര്യം ഓര്‍മ വന്നു. Chambers Universal Learners Dictionary ആയിരുന്നു ആ നിഘണ്ടു. (അന്നതിന് 40 രൂപയായിരുന്നു വില. ഇന്നതു ലഭ്യമല്ല). വളരെ സിമ്പിളാണ് ആ നിഘണ്ടു. വിദ്യാര്‍ഥികള്‍ക്ക് വളരെ എളുപ്പം ഉപയോഗിക്കാവുന്നതാണത്. എല്ലാ വാക്കിന്റെയും അര്‍ഥം, ഉച്ചാരണത്തോടൊപ്പം  വാക്യത്തിലും പ്രയോഗിച്ചു കാണിച്ചിരിക്കും. ആ ഡിക്ഷനറി നോക്കി.ഭാഗ്യത്തിന് അതില്‍ ഈ Hebrides എന്ന വാക്കിന്റെ ഉച്ചാരണം നല്‍കിയിട്ടുണ്ടായിരുന്നു. ഹെബ്രിഡീസ് എന്നായിരുന്നു ആ ഉച്ചാരണം. ഹെബ്രിഡീസ് എന്ന ഉച്ചാരണം വരുമ്പോള്‍ പ്രാസവും ശരിയാകുന്നുണ്ട്. മുകളില്‍ സീസ് , താഴെ ...ഡീസ് . ഉച്ചാരണം മനസ്സിലാക്കിയെങ്കിലും അന്നത് അധ്യാപകരോടു പറയാന്‍ എനിക്കു ധൈര്യമില്ലായിരുന്നു. തങ്ങളെ പഠിപ്പിക്കാന്‍ ഒരു വിദ്യാര്‍ഥി വളര്‍ന്നോ എന്ന് അവര്‍ കരുതിയെങ്കിലോ എന്നൊരാശങ്കയായിരുന്നു .ഇന്നും ആ അവസ്ഥയ്ക്ക് മാറ്റമൊന്നും വന്നിട്ടില്ലെന്ന് എന്റെ മകളുടെ അനുഭവം പഠിപ്പിക്കുന്നു.

    ഇന്ന് ഏതു ഭാഷയിലെ ഏതു പദമായാലും സ്ഥലപ്പേരായാലും വ്യക്തികളുടെ പേരായാലും ഉച്ചാരണം കൃത്യമായറിയാന്‍ ഇന്റര്‍നെറ്റില്‍ പരതേണ്ട താമസം മാത്രമേയുള്ളൂ. കേട്ടും കണ്ടും പഠിക്കാനുള്ള സൌകര്യങ്ങള്‍ പലമടങ്ങു വര്‍ധിച്ചു. എന്നാല്‍ അധ്യാപകര്‍ പഴയതില്‍ നിന്നു മാറിയോ? മാറിയിട്ടില്ല എന്നതാണ് ഖേദകരമായ സത്യം.  Solitary Reaper ഇപ്പോള്‍ പത്താം ക്ലാസില്‍ എന്റെ മകള്‍ പഠിക്കുകയാണ്. അവള്‍ ആ കാവ്യം ചൊല്ലുന്നതു കേട്ടപ്പോഴാണ് അധ്യാപകര്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്നു മനസ്സിലായത്. ഹെബ്രൈഡ്സ് എന്നു തന്നെയാണ് മോളും ചൊല്ലിയത്. ഞാന്‍ അവളെ തിരുത്തിയെങ്കിലും കുട്ടിക്ക് അതംഗീകരിക്കാന്‍ ഒരു മടി. ഉടനെ ഞാന്‍ നെറ്റില്‍ ആ കാവ്യം ചൊല്ലുന്നതിന്റെ വിവിധ സൈറ്റുകള്‍ എടുത്ത്  കേള്‍പ്പിച്ചു കൊടുത്തു. എല്ലാത്തിലും ഹെബ്രിഡീസ് എന്നു തന്നെ ഉച്ചരിക്കുന്നതു കേട്ടപ്പോളാണ് കുട്ടിക്ക് പൂര്‍ണ വിശ്വാസമായത്. (ആ സൈറ്റുകളിലൊന്ന് ഇവിടെ കൊടുക്കുന്നു. ഈ ലിങ്കില്‍ ക്ലിക്കി വായനക്കാര്‍ക്കും ആ കാവ്യം കേള്‍ക്കാം).

ശരിയായ ഉച്ചാരണം എന്തെന്നു കുട്ടിക്കു ബോധ്യപ്പെട്ടെങ്കിലും അവളും അധ്യാപകരോട് അക്കാര്യം പറയാന്‍ തയ്യാറല്ലെന്നാണ് അറിയിച്ചത്.അധ്യാപകരെ തിരുത്താനുള്ള ധൈര്യം ഇന്നത്തെ കുട്ടിക്കും ഇല്ലെന്നര്‍ഥം.എന്തുകൊണ്ടാണ് കുട്ടികള്‍ ഇപ്പോഴും അധ്യാപകരെ ഇങ്ങനെ ഭയക്കുന്നത്? കാല്‍ നൂറ്റാണ്ടിനു മുന്‍പത്തെ അഥവാ അതിനും മുന്‍പത്തെ മാനസിക നിലയില്‍ തന്നെയാണ് ഇപ്പോഴും അധ്യാപകര്‍(കുട്ടികളും) എന്നാണോ ഇതു സൂചിപ്പിക്കുന്നത്?
ഇന്റര്‍നെറ്റ് പോലുള്ള ആധുനിക ഉപാധികള്‍ തങ്ങളുടെ കരിയര്‍ മികവുറ്റതാക്കാന്‍ അധ്യാപകര്‍ ഉപയോഗിച്ചുതുടങ്ങുന്നത് ഇനി എന്നാണ്? കുട്ടികള്‍ അധ്യാപകരോട് സത്യസന്ധമായി ഇടപെടുന്നത് ഇനി എന്നാണ്? അതിന് അവരെ അധ്യാപകര്‍ എന്നെങ്കിലും ഒരുക്കുമോ?
(അധ്യാപകരെ ഇവിടെ പരാമര്‍ശിച്ചതു കൊണ്ട് മറ്റു ജോലിയിലുള്ളവരെല്ലാം അവരവരുടെ ജോലികളില്‍ തികച്ചും 'പെര്‍ഫെക്റ്റാ'ണെന്നോ എല്ലാ അധ്യാപകരും ഇത്തരക്കാരാണെന്നോ അര്‍ഥമാക്കുന്നില്ല.ഇത് ഒരു സൃഷ്ടിപരമായ വിമര്‍ശനം മാത്രമാണ്.)

5 comments:

  1. ഇന്റര്‍നെറ്റ് പോലുള്ള ആധുനിക ഉപാധികള്‍ തങ്ങളുടെ കരിയര്‍ മികവുറ്റതാക്കാന്‍ അധ്യാപകര്‍ ഉപയോഗിച്ചുതുടങ്ങുന്നത് ഇനി എന്നാണ്? കുട്ടികള്‍ അധ്യാപകരോട് സത്യസന്ധമായി ഇടപെടുന്നത് ഇനി എന്നാണ്? അതിന് അവരെ അധ്യാപകര്‍ എന്നെങ്കിലും ഒരുക്കുമോ?

    ReplyDelete
  2. ഇന്റര്‍നെറ്റ് അടക്കമുള്ള എന്‍സൈക്ലോപീഡിയകള്‍ കുട്ടികള്‍ക്ക് മുന്നില്‍ തുറന്നു കിടക്കുകയാണ്. ആരോടും അന്വേഷിക്കാതെ അവന് നേരിട്ട് അവന്റെ സംശയത്തിന് ഉത്തരം കണ്ടെത്താം. അധ്യാപകന്‍ ഇനി തയ്യാറെടുക്കേണ്ടതുണ്ടെന്ന് സാരം. അത് നമുക്ക് ഗുണത്തിലേ കലാശിക്കൂ. പക്ഷെ അധികമാരും അതിന് തയ്യാറല്ലെന്നതാണ് സത്യം. റഫറന്‍സ് എത്ര വിപുലീകരിക്കുന്നുവോ അത്രയും കുട്ടികളുടെ മനസ്സില്‍ അധ്യാപകന്റെ സ്ഥാനം ഉറപ്പിക്കപ്പെടുമെന്ന് തീര്‍ച്ച.

    ReplyDelete
  3. It was very nostalgic to see this poem. I totally agree with you that teachers are not changing. Most of them are not willing to change even if they know that they are wrong. i guess it is their ego. Over that, the elderly teachers have an aversion towards the internet and has a feeling that all those who use internet are bad . Majority of the teachers will not tolerate being corrected and in this age of internal assessment no student will try to get into the hit list of the teacher. The question is who will bell the cat?????? Parents itself should bring it to the notice of the teacher. Being a teacher I know what is happening in govt and govt aided schools. Even if a teacher doesn't update his/ her knowledge he/she will get his/her salary at the beginning of the month.
    (Thr is a teacher in the HSS who claims that she took MA Political Science thinking that it was a Science subject!!!!!! What can you expect from such teachers????!!!! This is a real fact and there is no exaggeration in it.)

    ReplyDelete
  4. @Hari | (Maths),Xina Crooning ,
    നന്ദി അഭിപ്രായം പറഞ്ഞതിന്.

    ReplyDelete
  5. പ്രിയ സുദേഷ്,
    വായിച്ചു. നന്നായിരിക്കുന്നു. അവസാനത്തെ ബ്രാക്കറ്റ് വാചകം വളരെ നന്നായി. ഇടയ്ക്ക് ഇതുപോലുള്ളവയും എഴുതണം.

    ReplyDelete