Saturday, September 19, 2009

അട്ടിമറി എങ്ങനെ,എവിടെ?

സാധാരണ ഗതിയില്‍,ഫ്രെഷ് നിയമനം നടക്കുന്ന ഒരു ലിസ്റ്റിലെ ആദ്യ യൂണിറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അപാകതയൊന്നും സംഭവിക്കാറില്ല. ആ‍ ആദ്യ യൂണിറ്റില്‍ മിക്കവാറും സംവരണ സമുദായ ഉദ്യോഗാര്‍ഥികള്‍ മെറിറ്റില്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യും. ഇവിടെ പരാമര്‍ശിച്ച ലിസ്റ്റിലും അഞ്ചു പേര്‍ അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടല്ലോ!എന്നാല്‍ രണ്ടാമത്തെ യൂണിറ്റിലേക്കുള്ള തിരഞ്ഞെടുപ്പു നടക്കുമ്പോള്‍ പ്രശ്നം ആരംഭിക്കും. അത് എങ്ങനെയെന്നു നോക്കാം. കഴിഞ്ഞ പോസ്റ്റുകളില്‍ പരാമര്‍ശിച്ച ലിസ്റ്റില്‍ നിന്നു തന്നെയാകാം ഉദാഹരണം.   പി എസ് സി തിരഞ്ഞെടുക്കുമ്പോള്‍ അതിലെ രണ്ടാം യൂണിറ്റ് ഇങ്ങനെയായിരിക്കും:

OC TURN

RANK No

NAME OF CANDIDATE

CASTE/

COMM-UNITY

RES TURN

RANK No

NAME OF CANDIDATE

21

11

Krishnakunar M G All are  Forward Communities

22 LC

66

Jancy Mary Varghese

23

12

Sumol Mathew

24 SC

107

Asithakuamari P S

25

13

Benny Joseph

26 M

46

Yasar M

27

16

Sanjeev Kumar P

28 E

28

Bindu K

29

17

Maya S Nair

30 M

53

Mohamed Jabeer Parayath

31

18

Manoj K

32 SC

118

Chithra Balakrishnan

33

19

Jilu R

34 E

36

Baiju K Haridas

35

22

Joseph Sebastian

36 M

54

Synu Mumthas T

37

23

Shyju V S

38 SIUCN/AI

75

Syma Kumary S

39

24

Giny George

40 OBC

61

Nair Asha Narayan

നോക്കുക: ഈ രണ്ടാം യൂണിറ്റില്‍ ഒറ്റ സംവരണ സമുദായ ഉദ്യോഗാര്‍ഥിയും മെറിറ്റില്‍(ഓസീ ടേണില്‍)തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ഇനിമുതലുള്ള എല്ലാ യൂണിറ്റിലും ഇതു തന്നെയായിരിക്കും അവസ്ഥ. പിന്നാക്ക-പട്ടികജാതി-പട്ടിക വര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് ആദ്യ യൂണിറ്റില്‍ മാത്രമേ മെറിറ്റില്‍ നിയമനം ലഭിക്കൂ.(അപവാദങ്ങല്‍ വളരെ വളരെ അപൂര്‍വം).

ഇതെന്തുകൊണ്ടു സംഭവിക്കുന്നു? 21 മുതല്‍ 39 വരെയുള്ള ഒ സി ടേണില്‍ യഥാര്‍ഥത്തില്‍ തിരഞ്ഞെടുക്കപ്പെടേണ്ടവര്‍, 11 മുതല്‍ 20 വരെ റാങ്കുള്ളവരാണ്. 21 മുതലുള്ള റാങ്കുകാര്‍ക്ക് ഈ യൂണിറ്റില്‍ മെറിറ്റില്‍ തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയില്ല. എന്നാല്‍ ഇവിടെ എന്തു സംഭവിച്ചുവെന്നു നോക്കുക:

മെറിറ്റില്‍ വരാന്‍ പാടില്ലാത്ത 22,23,24 ഈ റാങ്കുകാര്‍ മെറിറ്റില്‍ വന്നിരിക്കുന്നു. എങ്ങനെയെന്നോ? മെറിറ്റില്‍ വരേണ്ട 14,15,20 ഈ റാങ്കുകാര്‍ക്കു പകരമാണ് ഈ അനര്‍ഹര്‍ ഈ യൂണിറ്റില്‍ കയറിക്കൂടിയത്. അവര്‍ മൂവരും മുന്‍ യൂണിറ്റില്‍ സംവരണത്തില്‍ തിരഞ്ഞെടുക്കപ്പെട്ടതിനാലാണ് ഇവിടെ അര്‍ഹതയില്ലാത്ത മറ്റു മൂന്നുപേര്‍ കയറാനിടവന്നത്. ഇവിടെ ഈ 20 ന്റെ യൂനിറ്റിനു പകരം 40ന്റെ യൂണിറ്റായിരുന്നെങ്കിലോ? നിയമനം ഇങ്ങനെയാവും:

OC TURN

RANK No

NAME OF CANDIDATE

CASTE/

COMM-UNITY

RES TURN

RANK No

NAME OF CANDIDATE

01 01 Rakhy S E 02 E 21 Sanjai D
03 02 Shemy A S M 04 SC 67 Anupama P
05 03 Bindu S E 06 M 30 Basheer M
07 04 Preetha A 08 LC 51 Nisha S J
09 05 Anoop K K 10 OBC 61 Nair Asha Narayanan
11 06 Sini P S E 12 SC 103 Mithra K
13 07 Subha S E 14 E 28 Bindu K
15 08 Indu A R 16 M 41 Shameena Beegom N
17 09 Lincy L Skariya 18 E 36 Baiju K Haridas(T)
19 10 Sony Varghese 20 V 69 Mini K
21 11 Krishnakunar M G 22 LC 66 Jancy Mary Varghese
23 12 Sumol Mathew 24 SC 107 Asithakuamari P S
25 13 Benny Joseph 26 M 46 Yasar M
27 14 Sreeja S Asokan E 28 E 37 Lali S
29 15 Muraledharan K K T 30 M 53 Mohamed Jabeer Parayath
31 16 Sanjeev Kumar P 32 SC 118 Chithra Balakrishnan
33 17 Maya S Nair 34 E 64 Navaneetha P
35 18 Manoj K 36 M 54 Synu Mumthas T
37 19 Jilu R 38 SIUC N/AI 75 Syma Kumary S
39 20 Sajith K OBC 40 OBC 73 Pramod K G

മെറിറ്റില്‍ അവസാനം തിരഞ്ഞെടുക്കപ്പെട്ടയാള്‍ കൃത്യം 20-മത്തെ റാങ്കുകാരനാണിവിടെ. 14,15,20 ഈ റാങ്കുകാര്‍ ഒ സി ടേണില്‍ത്തന്നെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 22,23,24 റാങ്കുകാര്‍ക്കു നിയമനമേ ലഭിക്കുന്നില്ല. ഇവിടെ അഞ്ചിനു പകരം 8 പേര്‍ക്ക് മെറിറ്റില്‍ നിയമനം കിട്ടി എന്നു കാണാം.(6ഈഴവ, 1 മുസ്ലിം, 1 ഒ ബി സി.)അപ്പോള്‍ യൂണിറ്റിന്റെ വലുപ്പം മാറുമ്പോള്‍ നിയമനം ഇത്ര മാറുന്ന ഒരു നിയമന രീതി ശാസ്ത്രീയമാണോ? ഏതു യൂനിറ്റായാലും അവസാന ഫലം ഒന്നായിരിക്കുന്ന നിയമന രീതിയല്ലേ ശാസ്ത്രീയവും നീതിയുക്തവും? (തുടരും)

4 comments:

  1. സുദേഷ് എം ആർSeptember 19, 2009 at 7:19 AM

    യൂണിറ്റിന്റെ വലുപ്പം മാറുമ്പോൾ നിയമനം ഇത്ര മാറുന്ന ഒരു നിയമന രീതി ശാസ്ത്രീയമാണോ? ഏതു യൂനിറ്റായാലും അവസാന ഫലം ഒന്നായിരിക്കുന്ന നിയമന രീതിയല്ലേ ശാസ്ത്രീയവും നീതിയുക്തവും?

    ReplyDelete
  2. Dear Suresh,

    Appreciate your effort and your persevarance on this matter. You have taken a mamoth effort upon yourself to dissiminate infirmation among obc candidates and public in general. However as usual little can be expected from a communitty in reverse gear .

    Regardng the blog page here are few suggestions
    1.The loading of the page is very slow. Can you please look into it. It takes a ahile for the page to be loaded and scrolling up and down in the page is very slow. (May be you can have only one post per page so that all the posts need not be loaded together.
    2. Can you please increase the font size used for the text. The current size is too small and hence affacets the readbility

    Thanks

    ReplyDelete
  3. സുദേഷ് എം ആർSeptember 24, 2009 at 6:03 AM

    Thank you Rajeev. I shall look into the matter.

    ReplyDelete
  4. സുദേഷ് എം ആർSeptember 24, 2009 at 6:30 AM

    ചെറിയ ഒരു പിശക് ഉണ്ടായിരുന്നത് തിരുത്തിയിട്ടുണ്ട്. 40ന്റെ യൂണിറ്റിൽ ആകെ 8 സംവരണ സമുദായ ഉദ്യോഗാർഥികൾക്ക് മെറിറ്റിൽ സെലക്ഷൻ ലഭിക്കുന്ന കാര്യം ചൂണ്ടിക്കാണിച്ചിരുന്നില്ല. മാത്രമല്ല, ചാർട്ടിൽ അവസാനത്തെ മെറിറ്റ് ടേണിൽ(20 ഒസി)ഉള്ളയാൾ ഒ ബി സി ക്കാരനാണെന്നും എഴുതിയിരുന്നില്ല. ഈ പിശകുകൾ തിരുത്തിയിട്ടുണ്ട്.
    രാജീവ്,
    പോസ്റ്റ് ഒരെണ്ണം ആക്കി. ഫോണ്ട് വലുതാക്കാൻ ഓപ്ഷൻ കാണുന്നില്ല. ഉണ്ടെങ്കിൽ പറഞ്ഞുതരിക.

    ReplyDelete